scorecardresearch

പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും: മമ്മൂട്ടി

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ചു എല്ലാവരും അർജുനായി കാത്തിരുന്നെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ചു എല്ലാവരും അർജുനായി കാത്തിരുന്നെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു

author-image
Entertainment Desk
New Update
Arjun, Mammootty

ചിത്രം: ഇൻസ്റ്റഗ്രാം

ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തിയത്. ഗംഗാവാലി പുഴയുടെ ആഴങ്ങളിൽ നിന്നു ഉയർത്തിയെടുത്ത ലോറിയുടെ ക്യാബിനുള്ളിൽ നിന്ന് ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. അർജുന്റേതെന്നു കരുതുന്ന മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കായി ജില്ല ആശുപത്രിയിലേക്കു മാറ്റിയതായാണ് വിവരം.

Advertisment

അർജുനായി 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ചു എല്ലാവരും കാത്തിരുന്നുവെന്ന്, നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.'72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും... ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു.. ആദരാഞ്ജലികൾ അർജുൻ," ഫേസ്ബുക്ക് പോസ്റ്റിൽ മമ്മൂട്ടി കുറിച്ചു.

സിനിമ, രാഷ്ട്രീയ മേഖലകളിൽ നിന്നുൾപ്പെടെ നിരവധി പ്രമുഖരാണ് അർജുന്റെ വാർത്തയറിഞ്ഞ് പ്രതികരണവുമായെത്തുന്നത്. ലോറി കണ്ടെത്തിയെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ, 'മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ,' എന്നാണ് നടി മഞ്ജു വാര്യർ പ്രതികരിച്ചത്. "മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും,' മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു,

Advertisment

അർജുന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതു പ്രതിസന്ധിഘട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അവരെ ചേർത്തു പിടിക്കണമെന്നും, ദൗത്യത്തിൽ നേരിട്ടും പ്രാർത്ഥനകളോടെയും പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സോഷ്യൽ മീഡിയ പോസ്റ്റിൽ സതീശൻ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ഷിരൂരിലേതെന്നും, അദ്ദേഹം പറഞ്ഞു. 

Read More

Mammootty rescue mission

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: