scorecardresearch

April OTT Release: ഏപ്രിലിൽ ഒടിടിയിലെത്തുന്ന  ഏറ്റവും പുതിയ ചിത്രങ്ങൾ

April OTT Release: ഏപ്രിൽ മാസത്തിൽ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസിനെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ

April OTT Release: ഏപ്രിൽ മാസത്തിൽ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസിനെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
April OTT Release

April OTT Release

April OTT Release: കോവിഡാനന്തരം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതി ഉയർന്നതും ആർആർആ, പുഷ്പ, കാന്താര, ബാഹുബലി തുടങ്ങിയ സിനിമകളുടെ വിജയവും കാരണം ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിൻ്റെ ജനപ്രീതി ലോകമെമ്പാടും കുതിച്ചുയർന്നിട്ടുണ്ട്. സമീപകാലത്തായി മലയാള സിനിമകൾക്കും ഒടിടി പ്ലാറ്റ്ഫോമുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

Advertisment

ഓരോ മാസവും വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനെത്തുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകസമൂഹം. ഏപ്രിൽ മാസത്തിൽ ഒടിടിയിലെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ഏതെന്നു നോക്കാം. 

Premalu OTT: പ്രേമലു

തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പ്രേമലു ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തുക. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ റൊമാൻ്റിക് കോമഡി ചിത്രത്തിൽ നസ്‌ലെൻ കെ ഗഫൂറും മമിത ബൈജുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നസ്ലിൻ, മമിത എന്നിവർക്കൊപ്പം ശ്യാം  മോഹൻ, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. 

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത പ്രേമലു ഫെബ്രുവരി 9നാണ് തിയേറ്ററുകളിലെത്തിയത്.  വിഷുവിനോട് അനുബന്ധിച്ച് ചിത്രം ഒടിടിയിലുമെത്തും.  ഏപ്രിൽ 12 മുതൽ പ്രേമലു  ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തു തുടങ്ങും.  

Advertisment

Lal Salaam OTT: ലാൽ സലാം

സൂപ്പർസ്റ്റാർ രജനികാന്ത് ഗസ്റ്റ് റോളിലെത്തുന്ന ആക്ഷൻ ചിത്രമാണ് ലാൽ സലാം. രജനികാന്തിനൊപ്പം വിഷ്ണു വിശാൽ, വിക്രാന്ത്, സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് ​​പ്രസന്ന, തങ്കദുരൈ എന്നിവർ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ രജനീകാന്താണ്. ചിത്രം ഏപ്രിൽ 12 മുതൽ സൺനെക്സ്റ്റിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Siren OTT: സൈറൺ 

ജയം രവിയും കീർത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളാവുന്ന ത്രില്ലർ ചിത്രം ‘സൈറൺ’ഒടിടിയിലേക്ക്. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. അതിഥി വേഷത്തിൽ അനുപമ പരമേശ്വരനും ചിത്രത്തിലുണ്ട്. സംവിധാനം ആന്റണി ഭാഗ്യരാജ്. ആക്‌ഷൻ ഇമോഷണല്‍ ഡ്രാമയായ ചിത്രത്തിൽ സമുദ്രക്കനി, യോഗി ബാബു എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.  ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‍കെ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഏപ്രിൽ 11 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. 

Manjummel Boys OTT:മഞ്ഞുമ്മൽ ബോയ്സ് 

മലയാളത്തിന്റെ എക്കാലത്തെയും വൻ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്‍സും അധികം വൈകാതെ ഒടിടിയിലെത്തും. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. കൊച്ചി മഞ്ഞുമ്മലിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടായ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 

ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഗണപതിയാണ്. സംഗീതം സുഷിൻ ശ്യാം.  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രേമലുവിനു പിന്നാലെ മഞ്ഞുമ്മലും ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. ഏപ്രിൽ അവസാനവാരമായിരിക്കും മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലെത്തുക. 

Read More Entertainment News Here

Disney Hotstar Soubin Shahir Keerthy Suresh New Release OTT Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: