/indian-express-malayalam/media/media_files/2025/09/26/apoorva-puthranmaar-2025-09-26-21-18-35.jpg)
Apoorva Puthranmaar OTT
Apoorva Puthranmaar OTT Release Date and Platform: വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് 'അപൂർവ്വ പുത്രന്മാർ'. ജൂലൈയിൽ തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെകൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ, ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
Also Read: ഈ വെള്ളിയാഴ്ച ഒടിടിയിൽ എത്തിയ 8 ചിത്രങ്ങൾ: New OTT Releases This Friday
ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആരതി കൃഷ്ണയാണ് ചിത്രത്തിന്റെ നിർമ്മാണം. സുവാസ് മൂവീസും, എസ്.എൻ. ക്രിയേഷൻസുമാണ് സഹനിര്‍മ്മാണം. ശിവ അഞ്ചൽ, രജിത്ത് ആർ.എൽ., സജിത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
Also Read: ജോർജ് കുട്ടിയെ പൊന്നാട അണിയിച്ച് റാണി; ദൃശ്യം 3 സെറ്റിലെ ആഘോഷചിത്രങ്ങൾ
Apoorva Puthranmaar OTT : അപൂർവ്വ പുത്രന്മാർ ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് അപൂർവ്വ പുത്രന്മാർ ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.