/indian-express-malayalam/media/media_files/2025/10/07/aparna-nair-transformation-2025-10-07-17-01-29.jpg)
'നിവേദ്യം', 'ബ്യൂട്ടിഫുൾ', 'മുംബൈ പോലീസ്', 'ഹോട്ടൽ കാലിഫോർണിയ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അപർണ നായർ. കുറച്ചുനാളായി സിനിമാലോകത്തുനിന്ന് വിട്ടുനിൽക്കുന്ന അപർണയുടെ അവിശ്വസനീയമായ ഒരു ബോഡി ട്രാൻസ്ഫൊർമേഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
Also Read: മോഹൻലാലിനേക്കാളും മമ്മൂട്ടിയേക്കാളും സമ്പന്നനാണ് ഈ സംവിധായകൻ, ആസ്തി 1880 കോടി ; ആളെ മനസ്സിലായോ?
കഠിനമായ വർക്കൗട്ടുകളിലൂടെയും അർപ്പണബോധത്തിലൂടെയും ശരീരഭാരം കുറച്ച് പൂർണ്ണമായും പുതിയ രൂപത്തിലെത്തിയ അപർണയെയാണ് വീഡിയോയിൽ കാണാനാവുക. 'ബിഫോർ ആൻഡ് ആഫ്റ്റർ' ചിത്രങ്ങൾ ആരെയും അമ്പരപ്പിക്കും. നടിയുടെ ഈ മാറ്റത്തിന് പിന്നിലെ പ്രയത്‌നം വ്യക്തമാക്കുന്ന വീഡിയോ ഷെയർ ചെയ്തത് അപർണയുടെ ഫിറ്റ്‌നസ് ട്രെയിനറായ രോഹിത് ആണ്.
Also Read: നാഷണൽ ക്രഷിനെ സ്വന്തമാക്കിയ ദേവരകൊണ്ട; ഇവരുടെ ആകെ ആസ്തി എത്രയെന്നറിയാമോ?
അപർണയുടെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ചുകൊണ്ട് ട്രെയിനർ രോഹിത് കുറിച്ചത് ഇങ്ങനെ:
“തൻ്റെ ലക്ഷ്യത്തിൽ ഉറച്ചുനിന്ന്, എത്രത്തോളം അർപ്പണബോധത്തോടും സ്ഥിരതയോടെയും അപർണ നായർ ലക്ഷ്യത്തിലെത്തി എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഓരോ പരിശീലന സെഷനിലും, ഓരോ തുള്ളി വിയർപ്പിനും കൂടുതൽ മെച്ചപ്പെടാനുള്ള തീവ്രമായ ആഗ്രഹമാണ് അപർണയ്ക്ക് ഊർജ്ജം പകർന്നത്. നിങ്ങൾക്ക് ഇനിയും കൂടുതൽ കരുത്ത് ലഭിക്കട്ടെ. മുന്നോട്ട് പോകുക!”
സിനിമയിൽ സജീവമല്ലാതിരുന്നപ്പോഴും ഫിറ്റ്‌നസിനോടുള്ള അപർണയുടെ ഈ പ്രതിബദ്ധത പ്രേക്ഷകരെയും സഹതാരങ്ങളെയും ഒരുപോലെ പ്രചോദിപ്പിക്കുകയാണ്.
Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.