/indian-express-malayalam/media/media_files/2025/02/18/cXbkOJomYLOkB3wz4Lve.jpg)
ചിത്രം: യൂട്യൂബ്
ആന്റണി വർ​ഗീസ് പെപ്പെയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് 'ദാവീദ്.' ആക്ഷന് പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ദാവീദിന്റെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചവർക്കെതിരെ സോഷ്യൽ മീഡിയിയലൂടെ രംഗത്തെത്തിയിരിക്കുകയാണ് പെപ്പെ ഇപ്പോൾ. ദാവിദിനെ പുകഴ്ത്തിയും 'ബ്രോമാൻസ്' എന്ന അർജുൻ അശോകൻ- മാത്യു തോമസ് ചിത്രത്തെ ഇകഴ്ത്തിയും ഓൺലൈനിൽ പ്രചരിച്ച പോസ്റ്ററിനെതിരെയാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്.
സൈബറിടത്ത് പ്രചരിക്കുന്ന ഈ പോസ്റ്ററിന് ദാവീദ് ടീമുമായി യൊതൊരു ബന്ധവുമില്ലെന്നും, ഒരു സിനിമ പ്രവർത്തകരും മറ്റൊരു സിനിമയെ തകർക്കാനോ അപകീർത്തിപ്പെടുത്താനോ ഇത്തരം പോസ്റ്ററുകൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആന്റണി വർഗീസ് കുറിച്ചു.
"ദാവീദ് സിനിമയുടെ പോസ്റ്റർ എന്ന വ്യാജേന ഒരു പോസ്റ്റർ കാണാൻ ഇടയായി. ഈ പോസ്റ്ററിന് 'ദാവീദ്' ടീമുമായി യാതൊരുവിധ ബന്ധവുമില്ല. ഇത്തരം പോസ്റ്ററുകൾ ഒരു സിനിമാ പ്രവർത്തകരും മറ്റൊരു സിനിമയെ തകർക്കാനോ അപകീർത്തിപെടുത്താനോ ഉപയോഗിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഇതുപോലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി ആത്മസുഖം കണ്ടെത്തുവരുടെ മനോരോഗ സ്വഭാവം നമുക്കു മനസിലാക്കാം. എന്നാൽ ഈ ഒരു കാലത്തും ഇതൊക്കെ വിശ്വസിച്ചു മേൽപറഞ്ഞ പോസ്റ്റർ ഷെയർ ചെയ്യുന്ന ആളുകളോട് സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല. നല്ല സിനിമകൾ എന്നും വിജയിക്കുക തന്നെ ചെയ്യും,' പെപ്പെ വ്യക്തമാക്കി.
"ദാവീദിന്റെ പഞ്ചിൽ ബ്രോയുടെ കിളി പറന്നു," എന്ന വാചകത്തോടെയാണ് വ്യാജ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വ്യാജ പോസ്റ്ററിന്റെ ചിത്രവും പെപ്പെ പങ്കുവച്ചിട്ടുണ്ട്. അതേസമയം, അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ തുടങ്ങി യുവതാരങ്ങളെ അണിനിരത്തി അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോമാൻസ്. മികച്ച പ്രതികരണവുമായാണ് ചിത്രം പ്രദർശനം തുടരുന്നത്.
Read More
- രാഷ്ട്രീയം ശരിയല്ല, ഉണ്ണി മുകുന്ദനെ നായകനാക്കി ആരേലും സിനിമ ചെയ്യുമോ? മറുപടിയുമായി നിർമ്മാതാവിന്റെ കുറിപ്പ്
- Thanupp OTT: തണുപ്പ് ഒടിടിയിലേക്ക്
- പുഷ്പ താരം ദാലി ധനഞ്ജയ വിവാഹിതനായി
- നടൻ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ നിർമാതാക്കളുടെ സംഘടന
- ഡോക്ടറായി ഉണ്ണി മുകുന്ദൻ; കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ 'ഗെറ്റ് സെറ്റ് ബേബി,' ട്രെയിലർ എത്തി
- സൂപ്പർ ഹീറോയായി നിവിൻ പോളി; 'മൾട്ടിവേഴ്സ് മന്മഥൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us