scorecardresearch

Anjaamvedham OTT: അഞ്ചാം വേദം ഒടിടിയിലേക്ക്, എവിടെ കാണാം?

Anjaamvedham OTT Release Date & Platform: പുതുമുഖം വിഹാൻ വിഷ്ണുവും നയൻതാര ചിത്രം 'അറം' വഴി തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മിയും കേന്ദ്രകഥാപാത്രമാവുന്ന അഞ്ചാം വേദം ഒടിടിയിലേക്ക്

Anjaamvedham OTT Release Date & Platform: പുതുമുഖം വിഹാൻ വിഷ്ണുവും നയൻതാര ചിത്രം 'അറം' വഴി തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മിയും കേന്ദ്രകഥാപാത്രമാവുന്ന അഞ്ചാം വേദം ഒടിടിയിലേക്ക്

author-image
Entertainment Desk
New Update
Anjaamvedham OTT release

OTT Release Date & Platform: നവാഗതനായ മുജീബ് ടി മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'അഞ്ചാം വേദം' ഒടിടി റിലീസിനൊരുങ്ങുന്നു.ഇടുക്കിയിലെ കട്ടപ്പനയ്ക്ക് അടുത്തുള്ള മലയോര പ്രദേശങ്ങളിൽ ചിത്രീകരിച്ച സിനിമയാണിത്. 

Advertisment

ദുരൂഹതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത്, കുരിശുമല എന്ന സാങ്കൽപ്പിക ഗ്രാമത്തെ കേന്ദ്രീകരിച്ചാണ്. 

Also Read: ജെല്ലിക്കെട്ട് കാണാൻ പോയ അർജുൻ ചേട്ടൻ കൊണ്ടുവന്നതാണ് ഇവനെ: സൗഭാഗ്യ

പുതുമുഖമായ വിഹാൻ വിഷ്ണുവാണ് ചിത്രത്തിലെ നായകൻ. നയൻതാര ചിത്രം 'അറം' വഴി തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 'മാധവി കാമ്പസ്' അടക്കമുള്ള തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സജിത്ത് രാജും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Advertisment

Also Read:എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ

അമർനാഥ്, ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ, അനീഷ് ആനന്ദ്, സംക്രന്ദനൻ, നാഗരാജ്, ജിൻസി ചിന്നപ്പൻ, അമ്പിളി, സൗമ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 

Also Read: മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന

സാഗർ അയ്യപ്പനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ വരികൾക്ക് ജോജി തോമസ് സംഗീത സംവിധാനം നിർവഹിച്ചു. ബിനീഷ് രാജ് തിരക്കഥയും സംഭാഷണവും വിഎഫ്എക്സും കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ് ഹരിരാജ ഗൃഹയും പശ്ചാത്തല സംഗീതം വിഷ്ണു വി ദിവാകരനുമാണ്. പ്രൊജക്റ്റ് ഡിസൈനർ രാജീവ് ഗോപിയും പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകറുമാണ്. 

ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം മനോരമ മാക്സ് സ്വന്തമാക്കി.  ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ നിർമ്മിച്ച ഈ മൾട്ടി ജോണർ  ചിത്രം ഒക്ടോബർ 25 മുതൽ മനോരമ മാക്സിൽ (Manorama Max) സ്ട്രീമിംഗ് ആരംഭിക്കും.

Also Read: സുധിയുടെ ചിത്രത്തിനു മുന്നിൽ തൊഴുത് പ്രാർത്ഥിച്ച് രേണു ബഹ്റിനിലേക്ക്; വീഡിയോ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: