/indian-express-malayalam/media/media_files/dcmUxnF9f65ekQVrncqC.jpg)
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ തിയേറ്ററുകളിലെത്തിയിട്ട് 40 ദിവസങ്ങൾ പിന്നിടുകയാണ്. ഇതിനകം 899.9 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനായി ടിക്കറ്റ് നിരക്ക് ഗണ്യമായി കുറച്ചിരിക്കുകയാണ് അനിമൽ നിർമാതാക്കൾ. ടിക്കറ്റ് 100 രൂപയായി കുറച്ചിരിക്കുകയാണ്.
വിക്കി കൗശലിന്റെ സാം ബഹാദൂറുമായിട്ടായിരുന്നു ബോക്സ് ഓഫീസിൽ അനിമൽ ഏറ്റുമുട്ടിയത്. തിയേറ്റർ റിലീസിനെത്തിയിട്ട് ഒന്നരമാസത്തോളമാവുമ്പോഴും ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നേറുകയാണ് അനിമൽ. തിങ്കളാഴ്ചത്തെ മാത്രം ബോക്‌സ് ഓഫീസ് കളക്ഷൻ 35 ലക്ഷം രൂപയാണ്.
അനിമൽ ഈ മാസാവസാനം തന്നെ ഒടിടിയിൽ റിലീസിനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നെറ്റ്ഫ്ളിക്സാണ് ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ബോക്സ് ഓഫീസിൽ വിജയമാവുമ്പോഴും, ചിത്രത്തിനെ വിമർശിച്ചുകൊണ്ട് ഒരുപറ്റം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീവിരുദ്ധവും അക്രമാസക്തവുമായ ചിത്രമാണെന്ന് ഒരു വിഭാഗം ആളുകൾ അനിമലിനെ വിലയിരുത്തുന്നത്.
Read More Entertainment Stories Here
- അവിടേം കണ്ടു ഇവിടേം കണ്ടു; കാതലിലെ അമ്മ ഡബിളാ ഡബിൾ!
- സ്ത്രീകളോട് ഷൂ നക്കാൻ പറയുന്ന ചിത്രം ഹിറ്റാകുന്നത് അപകടം; അനിമലിനെ വിമർശിച്ച് ജാവേദ് അക്തർ
- എയർപോർട്ടിനകത്തു നിന്ന് ഇങ്ങനെയും പുറത്തുകടക്കാം; ഇത് ശിൽപ്പ ഷെട്ടി സ്റ്റൈൽ
- 60 നേപ്പോളിയന്മാരെ സ്വര്‍ണനൂലില്‍ നെയ്തെടുത്ത് ഭാര്യ ജയസുധ
- വരന് 20, വധുവിന് 32; തന്റെ വിവാഹം അമ്മയെ വിഷമിപ്പിച്ചു എന്ന് സെയ്ഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.