scorecardresearch

അമിതാഭ് ബച്ചൻ ആശുപത്രിയിൽ

ബച്ചനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു 

ബച്ചനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു 

author-image
Entertainment Desk
New Update
Amitabh Bachchan

Amitabh Bachchan

മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച  അമിതാഭ് ബച്ചനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. വെള്ളിയാഴ്ച രാവിലെയാണ് അമിതാഭ് ബച്ചനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതെന്ന് ഡോക്ടർമാർ പറയുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisment

ഈ ആഴ്ച ആദ്യം, അമിതാഭ് തൻ്റെ പുതിയ ചിത്രമായ നാഗ് അശ്വിൻ്റെ കൽക്കി 2898 എഡിയുടെ ചിത്രീകരണത്തിലായിരുന്നു. ഈ സിനിമയുടെ വിശേഷങ്ങള്‍ കഴിഞ്ഞ ദിവസം ബച്ചന്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ താന്‍ ജോലി ചെയ്തുവെന്നും ബച്ചന്‍ പറഞ്ഞു. പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ദിഷാ പഠാണി, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Advertisment

2023ൽ ഇതേ ചിത്രത്തിന്റെ സെറ്റിൽ വച്ച് അമിതാഭ് ബച്ചന് പരുക്കേറ്റിരുന്നു.  2023 മാർച്ചിൽ, താരത്തിന്റെ വാരിയെല്ലിൻ്റെ തരുണാസ്ഥിക്ക് പരിക്കും പേശി കീറലും സംഭവിച്ചു.

Read More Entertainment Stories Here

Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: