scorecardresearch

മാധുരിയ്ക്ക് ഒപ്പം ചുവടുവച്ച് വിദ്യാ ബാലൻ; വീഡിയോ ട്രെൻഡിംഗിൽ

ഭൂൽ ഭുലയ്യ ആദ്യഭാഗത്തിലെ യഥാർത്ഥ ട്രാക്ക് 'അമി ജെ തോമറി'ന്റെ പുനർരൂപകൽപ്പനയാണ് 'അമി ജെ തോമർ 3.0'

ഭൂൽ ഭുലയ്യ ആദ്യഭാഗത്തിലെ യഥാർത്ഥ ട്രാക്ക് 'അമി ജെ തോമറി'ന്റെ പുനർരൂപകൽപ്പനയാണ് 'അമി ജെ തോമർ 3.0'

author-image
Entertainment Desk
New Update

നൃത്തച്ചുവടുകളുമായി ബോളിവുഡിന്റെ പ്രിയതാരങ്ങളായ മാധുരി ദീക്ഷിതും വിദ്യാ ബാലനും. ഭൂൽ ഭുലയ്യ 3ൽ നിന്നുള്ള 'അമി ജെ തോമർ' എന്ന ഐക്കണിക് ഗാനത്തിൻ്റെ ഏറ്റവും പുതിയ പതിപ്പിൻ്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

Advertisment

മ്യൂസിക് വീഡിയോയിൽ, മുഖാമുഖം നിന്ന് നൃത്തം ചെയ്യുന്ന മാധുരിയെയും വിദ്യയെയും കാണാം.  ഇരുവരും തങ്ങളുടെ അതുല്യമായ നൃത്ത വൈദഗ്ധ്യം കൊണ്ട് വേദിയെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഗാനത്തിലെ മാധുരിയുടെ രൂപം ദേവദാസിലെയും കലങ്കിലെയും അവളുടെ വേഷത്തെ ഓർമ്മിപ്പിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. 

അക്ഷയ് കുമാറും വിദ്യാ ബാലനും അഭിനയിച്ച 2007ലെ ഭൂൽ ഭുലയ്യ എന്ന ചിത്രത്തിലെ യഥാർത്ഥ ട്രാക്ക് 'അമി ജെ തോമർ' എന്ന ഗാനത്തിന്റെ പുനർരൂപകൽപ്പനയാണ് 'അമി ജെ തോമർ 3.0'. രണ്ട് ഗാനങ്ങളും ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്. വ്യാഴാഴ്ചയായിരുന്നു ഈ ഗാനത്തിൻ്റെ ഓഡിയോ റിലീസ്. പ്രീതവും അമാൽ മാലിക്കും ചേർന്ന് സംഗീതം നൽകിയ ഗാനം എഴുതിയിരിക്കുന്നത് സമീറാണ്.

ഭൂൽ ഭുലയ്യ 3-ൽ കാർത്തിക് ആര്യൻ റൂഹ് ബാബയുടെ വേഷം വീണ്ടും അവതരിപ്പിക്കും. അതേസമയം, 2022ലെ ഭൂൽ ഭുലയ്യ 2ൽ ഇല്ലാതിരുന്ന വിദ്യാ ബാലൻ, മൂന്നാം ഭാഗത്തിൽ ഐക്കണിക് മഞ്ജുളികയായി തിരിച്ചെത്തും. മാധുരി ദീക്ഷിതും ത്രിപ്റ്റി ദിമ്രിയുമാണ് ഭൂൽ ഭുലയ്യ3ലെ മറ്റു താരങ്ങൾ. അനീസ് ബാസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജ്പാൽ യാദവ്, സഞ്ജയ് മിശ്ര എന്നിവരും തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കും. ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ഭൂൽ ഭുലയ്യ 3 ദീപാവലിക്ക് ശേഷം നവംബർ ഒന്നിന് തീയേറ്ററുകളിൽ എത്തും. 

Read More

Advertisment

Vidya Balan Madhuri Dixit

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: