/indian-express-malayalam/media/media_files/2024/10/25/lXVOhxkzA0GNCXTWN0CV.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ അമലാ പോൾ
കുടുംബത്തോടൊപ്പം ബാലിയിൽ അവധി ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം അമലാ പോൾ. ഭർത്താവ് ജഗത് ദേശായിയ്ക്കും മകൻ ഇളയ്ക്കുമൊപ്പമുള്ള യാത്രയിലെ ചിത്രങ്ങൾ താരം നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിന്നു. ബീച്ചിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയുമാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
'സൺ കിസ്സ്ഡ്' എന്ന ക്യാപഷനോടെ അതിമനോഹരമായ ചിത്രങ്ങളാണ് അമല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. "മാതൃത്വം നിങ്ങളെ കൂടുതൽ സുന്ദരിയാക്കി.... ഇന്ത്യൻ സിനിമയിലെ കഴിവുള്ള ചുരുക്കം നടിമാരിൽ ഒരാളാണ് നിങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ" എന്നാണ് പോസ്റ്റിൽ ഒരു ആരാധകൻ കമന്റു ചെയ്തത്.
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും വിവാഹിതരായത്. കൊച്ചിയിൽ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്.
2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും അത് വിജയിച്ചില്ല.
2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു. ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം,' അസിഫ് അലി നായകനായ 'ലെവൽ ക്രോസ്' തുടങ്ങിയ ചിത്രങ്ങളിലാണ് അവസാനമായി അമല പ്രത്യക്ഷപ്പെട്ടത്.
Read More
- 12 വർഷമായി എന്റെ കൂടെ, വിട്ടു കളയാൻ വയ്യ: ഡ്രീം കാറിനെ കുറിച്ച് സിദ്ധാർത്ഥ്
- എന്റെ പുഞ്ചിരി തോൽക്കാൻ ഒരുക്കമല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്: അമൃത സുരേഷ്
- ഹേമമാലിനി- ജിത്രേന്ദ വിവാഹം മുടക്കാനെത്തിയ ധർമേന്ദ്ര, ആക്രോശിച്ച് ഹേമയുടെ പിതാവ്; സിനിമയേയും വെല്ലും ഈ ബോളിവുഡ് പ്രണയകഥ
- കുഷ്യൻ കവറിൽ ചിരിതൂകി ഹേമമാലിനിയും ധർമേന്ദ്രയും; ഇഷ ഡിയോളിന്റെ മുംബൈ ബംഗ്ലാവിലെ കാഴ്ചകൾ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.