/indian-express-malayalam/media/media_files/uploads/2022/09/gold-prithviraj-malayalam-movie-theatre-release-date-postponed-fi.jpg)
ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഗോൾഡ്'. പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2022 ഡിസംബർ ഒന്നിനാണ് തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജ്, നയൻതാര എന്നിവർക്കൊപ്പം അജ്മൽ അമീർ, ജഗദീഷ്, സൈജു കുറുപ്പ്, അൽതാഫ്, കൃഷ്ണശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു,സാബുമോൻ, ലാലു അലക്സ്, ശബരീഷ് വർമ്മ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകൻ, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാൻ, ജാഫർ ഇടുക്കി തുടങ്ങി 23 ഓളം താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ചിത്രം തിയേറ്ററിൽ പരാജയം ഏറ്റുവാങ്ങി.
ഒരു വർഷത്തിനിപ്പുറം ചിത്രത്തിന്റെ പാതിവെന്തൊരു ടീസർ ഷെയർ ചെയ്യുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. "റിലീസ് ചെയ്തിട്ടില്ലാത്ത ഹാഫ് ബേക്ക്ഡ് ഗോൾഡ് ടീസർ. ഗോൾഡ് ആരാധകർക്കായി. ലോഗോ രൂപകൽപന ചെയ്യുന്നതിനും കളർ കറക്ഷനും സൗണ്ട് ഡിസൈനിംഗിനും ബിജിഎം ഒരുക്കുന്നതിനുമെല്ലാം മുൻപുള്ള ഹാഫ് ബേക്ക്ഡ് ടീസറാണിത്. നിങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു," എന്നാണ് അൽഫോൺസ് കുറിച്ചത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് 'ഗോൾഡ്' നിര്‍മ്മിച്ചത്.
Read More Entertainment Stories Here
- ഓസ്കാർ സൂക്ഷിച്ചിരിക്കുന്നത് കുളിമുറിയിൽ; കാരണം വിശദമാക്കി കേറ്റ് വിൻസ്ലെറ്റ്
- സ്വന്തം കല്യാണത്തിന് വരനെത്തിയത് ഷോർട്സ് അണിഞ്ഞ്; ട്രോളുകളിൽ നിറഞ്ഞ് ആമിർ ഖാന്റെ മരുമകൻ
- മുൻഭാര്യമാർക്കൊപ്പം മകളുടെ വിവാഹം ആഘോഷമാക്കി ആമിർ ഖാൻ; ചിത്രങ്ങൾ
- പെങ്ങളുടെ പിന്നാലെ നടന്നാൽ തല്ലും കൊല്ലുമെന്ന് ഭീഷണി; ഷാരൂഖിനുണ്ടോ കുലുക്കം
- വെറും കൈയ്യോടെ ഡൽഹിയിൽ നിന്നെത്തി, ഇന്ന് ബോളിവുഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികൾ
- 50 രൂപ പ്രതിഫലത്തിൽ നിന്നും തുടങ്ങി, ഇന്ന് 770 ദശലക്ഷം ഡോളർ ആസ്തി; ഇത് ഷാരൂഖ് മാജിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.