/indian-express-malayalam/media/media_files/GrnMU7ZxNRu8z17FY3Dc.jpg)
ആലിയ ഭട്ട്
പാപ്പരാസികളോട് പൊതുവേ നല്ല രീതിയിൽ ഇടപെടുന്ന ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ആലിയ ഭട്ട്. താരത്തിന്റെ ബെർത്ത് ഡേയ്ക്ക് കേക്കുമായി എത്തിയ പാപ്പരാസികൾക്ക് നന്ദി പറഞ്ഞ് അവർക്കൊപ്പം ബെർത്ത് ഡേ ആഘോഷിച്ച ആലിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, വീടിനകത്തേക്ക് പോയപ്പോഴും തന്നെ വിടാതെ പിന്തുടർന്ന പാപ്പരാസികളോട് കയർത്ത് സംസാരിച്ചിരിക്കുകയാണ് നടി.
താൻ താമസിക്കുന്നിടത്തേക്ക് എത്തിയ ആലിയ ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ കടന്നു പോവുകയായിരുന്നു. ഇതോടെ ആലിയയ്ക്ക് പിന്നാലെ ഫോട്ടോഗ്രാഫർമാർ ഒന്നടങ്കം പോയി. ആലിയയുടെ ടീം അവരോട് അവിടെനിന്നും പോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഒടുവിൽ ആലിയയ്ക്ക് തന്നെ ഇടപെടേണ്ടതായി വന്നു.
ക്ഷമ നശിച്ച ആലിയ ഫോട്ടോഗ്രാഫർമാരുടെ അടുത്തേക്ക് എത്തി ദേഷ്യത്തിൽ സംസാരിച്ചു. നിങ്ങൾ എന്താണീ ചെയ്യുന്നത്, ഇതെന്റെ സ്വകാര്യ സ്ഥലമാണ് എന്ന് ആലിയ ദേഷ്യത്തോടെ പറഞ്ഞു. ഇതുകേട്ടതും പാപ്പരാസികൾ താരത്തെ പിന്തുടരുന്നത് നിർത്തി.
ഒരിക്കൽ തന്റെ വീടിന് അകത്തായിരുന്ന സമയത്ത് പാപ്പരാസികൾ ഫോട്ടോ പകർത്തിയ സംഭവത്തിൽ ആലിയ ദേഷ്യപ്പെട്ടിരുന്നു. അതുപോലെ ആലിയയും രൺബീറും തങ്ങളുടെ മകൾ റാഹ ജനിച്ചപ്പോൾ അവളുടെ ഫോട്ടോകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പാപ്പരാസികളോട് അഭ്യർത്ഥിച്ചിരുന്നു. ഇരുവർക്കും ശരിയായ സമയമെന്ന് തോന്നിയ സമയത്ത്, കഴിഞ്ഞ വർഷം കപൂർ കുടുംബത്തിലെ ക്രിസ്മസ് പാർട്ടിയിലെ ഒരു പൊതുവേദിയിൽ മകളെ അവർ പാപ്പരാസികൾക്ക് പരിചയപ്പെടുത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.