/indian-express-malayalam/media/media_files/p1Lbmn58kvX8sZDgEOT9.jpg)
ബോളിവുഡിലെ പ്രാങ്ക് സ്റ്റാർ എന്നാണ് അക്ഷയ് കുമാർ അറിയപ്പെടുന്നത്. ലൊക്കേഷനുകളിൽ പ്രാങ്കുകൾ ഒപ്പിക്കാനും സഹതാരങ്ങളെ ഇളിഭ്യരാക്കാനുമൊക്കെ അക്ഷയ് കുമാറിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. എന്നാൽ ഏതാനും മാസങ്ങളായി, അക്ഷയ് പലപ്പോഴും മുട്ടുമടക്കുന്നത് ടൈഗർ ഷ്റോഫിന്റെ പ്രാങ്കുകൾക്കു മുന്നിലാണ്. ഏപ്രിൽ ഫൂൾ ദിനത്തിലും ടൈഗറിന്റെ പ്രാങ്കിൽ വീണിരിക്കുകയാണ് അക്ഷയ് കുമാർ.
ടൈഗര്‍ ഷ്‌റോഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ പ്രാങ്ക് വീഡിയോ നിലവിൽ 1.2 മില്ല്യണ്‍ ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ''ഏപ്രില്‍ ബഡെമിയ '' എന്ന അടിക്കുറിപ്പോടെയാണ് ടൈഗര്‍ വീഡിയോ ഷെയർ ചെയ്തത്.
ഗാര്‍ഡനില്‍ കളിക്കാന്‍ പോകുന്നതിനു മുന്‍പ് കുപ്പിയില്‍ നിറച്ച സോഫ്റ്റ് ഡ്രിങ്ക് കുലുക്കി ടൈഗർ കസേരയില്‍ വയ്ക്കുന്നു. അൽപ്പസമയം കഴിഞ്ഞ്, ഓടിയെത്തുന്ന അക്ഷയ് കുമാറിനോട് ടൈഗര്‍ ആ കുപ്പി തുറന്ന് തരാന്‍ ആവശ്യപ്പെടുന്നു. അക്ഷയ് കുപ്പി തുറന്ന ഉടന്‍ സോഫ്റ്റ് ഡ്രിങ്ക് തെറിച്ച് അക്ഷയ് കുമാറിന്റെ ദേഹത്തേയ്ക്ക് വീഴുന്നു. ഇത് കണ്ടു നില്‍ക്കുന്ന ടൈഗര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിക്കുകയാണ്.
ഇരുവരും ഒന്നിച്ചു അഭിനയിച്ച ബഡെമിയാന്‍ ചോട്ടെമിയാന്‍ റിലീസിനൊരുങ്ങുകയാണ്. സിനിമ ചിത്രീകരണത്തിനിടയിലെ ഇരുവരും തമ്മിലുള്ള രസകരമായ പല സന്ദര്‍ഭങ്ങളും ആരാധകര്‍ക്കായി ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കിട്ടുണ്ട്. ഏവര്‍ക്കും ഹോളി ആശംസകള്‍ അറിയിച്ചുകൊണ്ട് അക്ഷയ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അലി അബ്ബാസ് സഫറിന്റെ നേതൃത്വത്തില്‍ റിലീസിനൊരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് ബഡെമിയാന്‍ ചോട്ടെമിയാന്‍. പൃഥ്വിരാജ് സുകുമാരന്‍ വില്ലനായെത്തുന്ന ചിത്രത്തിൽ സോനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലായ എഫ് എന്നിവരും അണിനിരക്കുന്നു. വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ് ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.
Read More Entertainment News Here
- ജാൻവിയും ശിഖറും ഡേറ്റിംഗിലാവും മുൻപെ അവനെന്റെ സുഹൃത്താണ്: ബോണി കപൂർ
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.