/indian-express-malayalam/media/media_files/W7LNUXtSBehRhKTYfMpi.jpg)
തമിഴ് സിനിമയിലെ മുൻനിര സൂപ്പർസ്റ്റാറുകളിൽ ഒരാളായ അജിത് കുമാർ തന്റെ സ്വകാര്യതയിൽ പ്രത്യേകം ശ്രദ്ധിക്കുന്ന താരമാണ്. പരമാവധി വൻ ഷോകളും പ്രീ റിലീസ് ചടങ്ങുകളുമൊക്കെ ഒഴിവാക്കുന്ന അപൂർവ്വം ചില താരങ്ങളുടെ കൂട്ടത്തിലാണ് തല അജിത്തും ഉൾപ്പെടുന്നത്. ഇപ്പോഴിതാ തന്റെ വീഡിയോയെടുത്ത ആരാധകന്റെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി അത് ഡിലീറ്റ് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഭാര്യ ശാലിനിക്കും കുടുംബത്തിനും ഒപ്പം ദുബായിൽ പുതുവർഷം ചെലവഴിക്കുന്ന തിരക്കിലാണ് നടനിപ്പോൾ. ദുബായിലുള്ള താരദമ്പതികളുടെ ഫോട്ടോയും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതോടൊപ്പമാണ് താരം ഒരു ആരാധകന്റെ ഫോൺ പിടിച്ച് വാങ്ങുകയും തന്റെ വീഡിയോ ഡിലീറ്റ് ചെയ്യുന്നതും വ്യക്തമാക്കുന്ന ഒരു ക്ലിപ്പ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്, തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് നടൻ ചെയ്തതെന്നും, അജിത്ത് തന്റെ താരമൂല്യം കാണിച്ചതാണെന്നടക്കമുള്ള കമന്റുകളാണ് ഏറെയും.
Video ah எடுக்கிறா ??
— Troll Cinema ( TC ) (@Troll_Cinema) January 4, 2024
அத குடு இங்க ...Deleted😂 pic.twitter.com/Ygwf28Z7q3
ഇതാദ്യമായല്ല അജിത്ത് ഇത്തരം വിമർശനങ്ങൾ നേരിടുന്നത്.കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പകർച്ചവ്യാധി സമയത്ത് പോളിംഗ് ബൂത്തിൽ ചിത്രങ്ങൾ ക്ലിക്കുചെയ്യാൻ ശ്രമിച്ച ആരാധകന്റെ ഫോൺ അജിത്ത് പിടിച്ചെടുത്തു. ആരാധകർ പ്രോട്ടോക്കോളുകൾ ലംഘിച്ചപ്പോൾ അജിത്ത് രോഷാകുലനായി പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫോൺ ആരാധകന് തിരികെ നൽകിയ സംഭവവും വിവാദമായിരുന്നു.
പൊതുവെ ആൾക്കൂട്ടത്തിൽ നിന്നും വിട്ടുനിൽക്കുന്ന സ്വഭാവക്കാരനാണ് അജിത്. മറ്റ് പല താരങ്ങളും വലിയ വലിയ ഷോകളും പ്രീ റിലീസ് പരിപാടികളുമൊക്കെയായി തങ്ങളുടെ സിനിമയുടെ പ്രമോഷൻ നടത്തുമ്പോൾ അജിത്ത് അതിൽ നിന്നെല്ലാം വിട്ടു നിൽക്കുന്നു. എന്നിരുന്നാലും ഒരു പ്രമോഷനുമില്ലാതെ പുറത്തിറങ്ങുന്ന അജിത് സിനിമകൾ ബോക്സോഫീസിൽ വൻ വിജയങ്ങളായി മാറാറാണ് പതിവ്.
ആവറേജ് ഹിറ്റ് ശ്രേണിയിലെത്തിയ തുനിവാണ് അവസാനമായി പുറത്തിറങ്ങിയ അജിത്ത് സിനിമ. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയാർച്ചി എന്ന പ്രോജക്റ്റിലാണ് താരം ഇപ്പോളുള്ളത്. അജിത്തിനെ കൂടാതെ തൃഷ, അർജുൻ, റെജീന കസേന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസർബൈജാനിൽ ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രം ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം.
Read More Entertainment Stories Here
- അനുശ്രീയെ കൊണ്ട് കാറ് തള്ളിച്ച ഒരേ ഒരാൾ ഞാനാണ്: സൗഹൃദനിമിഷങ്ങൾ പങ്കിട്ട് അനുശ്രീയും ഹരി പത്തനാപുരവും
- സ്വന്തം കല്യാണത്തിന് വരനെത്തിയത് ഷോർട്സ് അണിഞ്ഞ്; ട്രോളുകളിൽ നിറഞ്ഞ് ആമിർ ഖാന്റെ മരുമകൻ
- മുൻഭാര്യമാർക്കൊപ്പം മകളുടെ വിവാഹം ആഘോഷമാക്കി ആമിർ ഖാൻ; ചിത്രങ്ങൾ
- വെറും കൈയ്യോടെ ഡൽഹിയിൽ നിന്നെത്തി, ഇന്ന് ബോളിവുഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us