/indian-express-malayalam/media/media_files/2025/09/17/ajith-good-bad-ugly-illayaraja-2025-09-17-17-20-04.jpg)
അജിത് കുമാർ ചിത്രം ഗുഡ് ബാഡ് അ​ഗ്ലി നീക്കം ചെയ്ത് നെറ്റ്ഫ്ളിക്സ്. ഇളയരാജ നൽകിയ പരാതിയെത്തുടർന്നാണ് ഈ നടപടി. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അ​ഗ്ലിയിൽ അനുമതിയില്ലാതെ താൻ ഈണമിട്ട പാട്ടുകൾ ഉപയോ​ഗിച്ചു എന്ന് ചൂണ്ടികാണിച്ച് ഇളയരാജ പരാതി നൽകിയിരുന്നു. അതോടെ, നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമയുടെ പ്രദർശനം മദ്രാസ് ഹൈക്കോടതി വിലക്കി.
Also Read: വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേ ഒരാൾ ഹയ ആണ്, ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും: ആസിഫ് അലി
ഇളമൈ ഇതോ ഇതോ, ഒത്ത രൂപായ് താരേൻ, എൻ ജോഡി മഞ്ഞക്കുരുവി എന്നിങ്ങനെ ഇളയരാജ ഈണമിട്ട മൂന്ന് ​ഗാനങ്ങളാണ് ​ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. തന്റെ അനുമതിയില്ലാതെ പാട്ടുകൾ ഉൾപ്പെടുത്തിയതിന് അഞ്ച് കോടിയാണ് നഷ്ടപരിഹാരമായി ഇളയരാജ ആവശ്യപ്പെട്ടത്. രേഖാമൂലമുള്ള ക്ഷമാപണവും ഇളയരാജ ആവശ്യപ്പെട്ടിരുന്നു.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ചിത്രത്തിൽ നായകൻ ഉണ്ണി മുകുന്ദൻ
അതേസമയം, ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് അനുമതി വാങ്ങിയിട്ടാണ് ഗാനം ഉൾപ്പെടുത്തിയത് എന്നായിരുന്നു ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വാദം.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
എന്നാൽ, കോടതിവാദത്തിനു ശേഷം ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് നിർമ്മാതാക്കളെ വിലക്കിക്കൊണ്ടുള്ള വിധി വരികയായിരുന്നു. ഇതോടെയാണ് നെറ്റ്ഫ്ളിക്സ് ചിത്രം നീക്കം ചെയ്തത്. കഴിഞ്ഞ മേയ് മാസത്തിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്.
Also Read: ശസ്ത്രക്രിയ സാധ്യമല്ല, കീമോതെറാപ്പിയിലേക്ക് മടങ്ങുന്നു: കാൻസർ പോരാട്ടത്തെ കുറിച്ച് നഫീസ അലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.