/indian-express-malayalam/media/media_files/2025/05/22/XWUGXTCA813A1IexMjB7.jpg)
ഐശ്വര്യ റായ് കാനിൽ
Aishwarya Rai Bachchan at Cannes Film Festival: കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽ ഐശ്വര്യ റായ് ബച്ചൻ ചുവടുവയ്ക്കുന്നതു കാണാൻ ഓരോ വർഷവും കാത്തിരിക്കുന്ന വലിയൊരു ആരാധകവൃന്ദമുണ്ട്. ഇത്തവണയും അവരെ നിരാശരാക്കാതെ ഐശ്വര്യയെത്തി. വെളുത്ത സാരിയും, നെറുകയിൽ സിന്ദൂരവും, സാരിക്കൊപ്പം അണിഞ്ഞ മനോഹരമായ റൂബി നെക്ലേസുകളും ഐശ്വര്യയ്ക്ക് ഒരു രാജ്ഞിയുടെ പരിവേഷം നൽകി. അഭിഷേക്- ഐശ്വര്യ ബന്ധം വിവാഹമോചനത്തിന്റെ വക്കിലെന്ന അഭ്യൂഹങ്ങൾ വർഷങ്ങളായി ശക്തമാണ്, അതിനിടയിലാണ് നെറുകയിൽ സിന്ദൂരമണിഞ്ഞ് ഐശ്വര്യ കാനിലെത്തിയത്.
ഐശ്വര്യ തന്റെ ആരാധകരെ കൈവീശിക്കാണിച്ചു. ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോൾ കൈക്കൂപ്പി ക്യാമറകൾക്കു മുന്നിൽ പോസ് ചെയ്തു. "കാൻസിന്റെ രാജ്ഞി" എന്നാണ് ആരാധകർ ഐശ്വര്യയെ വിശേഷിപ്പിക്കുന്നത്. "ഇതിനെയാണ് തിരിച്ചുവരവ് എന്നു വിളിക്കുന്നത്," എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.
View this post on InstagramA post shared by VOGUE india (@vogueindia)
മുൻപും, ഐശ്വര്യ കാൻ ഫിലിം ഫെസ്റ്റിവലിൽ വേദിയിൽ തന്റെ ലുക്കിൽ ധാരാളം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ പലതും വലിയ രീതിയിൽ പ്രശംസ നേടി. അതേസമയം, ചില ലുക്കുകൾ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
ചൊവ്വാഴ്ചയാണ് മകൾ ആരാധ്യയോടൊപ്പം ഐശ്വര്യ കാനിൽ എത്തിയത്. ലോറിയലിന്റെ മുഖമായി 2002 മുതൽ ഐശ്വര്യ മുടങ്ങാതെ കാൻ ഫെസ്റ്റിവലിൽ പങ്കെടുക്കാറുണ്ട്. അതിനാൽ തന്നെ, വിദേശമാധ്യമങ്ങൾക്കും റെഡ് കാർപെറ്റിലെ പരിചിതമുഖമാണ് ഐശ്വര്യ.
ഷാരൂഖ് ഖാൻ- സഞ്ജയ് ലീല ബൻസാലി ചിത്രം ദേവദാസിനു വേണ്ടിയാണ് ഐശ്വര്യ ആദ്യമായി കാൻ ഫെസ്റ്റിവലിൽ എത്തിയത്.
Read More
- അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ പ്രണവും വിസ്മയയുമെത്തി; മോഹൻലാലിന്റെ കുടുംബചിത്രങ്ങൾ വൈറൽ
 - മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക; 4600 കോടി ആസ്തിയുള്ള നടിയാണിത്, ആളെ മനസ്സിലായോ?
 - രവി മോഹൻ പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം നൽകണം; വിവാഹ മോചന കേസ് കടുപ്പിച്ച് ആരതി
 - മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ; പുലിമുരുകനിലെ ആ ബാലതാരം ഇവിടെയുണ്ട്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us