scorecardresearch

ഇതാണ് മിഥുന്റെ ആ 'കിഡ്നി ടച്ചിങ്'  ലവ് സ്റ്റോറി; വീഡിയോ

Aniyan Midhun’s Bigg Boss Love Story: നെറ്റിയിൽ ഉണ്ട കയറി മരിച്ച മിഥുന്റെ സനയെ കാണണോ? വിവാദമായ അനിയൻ മിഥുൻ- സന പ്രണയകഥയ്ക്ക് എഐ ആവിഷ്കാരം നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ 

Aniyan Midhun’s Bigg Boss Love Story: നെറ്റിയിൽ ഉണ്ട കയറി മരിച്ച മിഥുന്റെ സനയെ കാണണോ? വിവാദമായ അനിയൻ മിഥുൻ- സന പ്രണയകഥയ്ക്ക് എഐ ആവിഷ്കാരം നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ 

author-image
Television Desk
New Update
Aniyan Midhun Bigg Boss Sana Love story AI

Aniyan Midhun

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും സംഭവബഹുലമായ ഏടുകളിലൊന്നാണ് അനിയൻ മിഥുൻ- സന പ്രണയം.  ജീവിതകഥ പറയുന്ന ടാസ്കിൽ ഇന്ത്യൻ ആർമിയിലെ ഒരു ലേഡി ഓഫിസറെ പ്രണയിനിയെന്ന രീതിയിൽ സങ്കൽപ്പിച്ച് മിഥുൻ കെട്ടിച്ചമച്ച പ്രണയകഥ ബിഗ് ബോസ് വീടിനകത്തും പുറത്തും വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തി. 

Advertisment

Also Read: എന്റെ കഞ്ഞിയിലാണ് സർ പാറ്റയിട്ടത്; സിബി മലയിലിനെതിരെ വിമർശനവുമായി  പദ്മകുമാർ

മേജർ രവി ഉൾപ്പെടെയുള്ളവർ മിഥുനെതിരെ രംഗത്തെത്തിയിരുന്നു. മോഹൻലാൽ കഥയിലെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത്  മിഥുനെ ശകാരിച്ചതും ബിഗ് ബോസ് ഷോയിലൂടെ മിഥുൻ   മനഃപൂർവ്വം സേനയെ അനാദരിച്ചതിന് ഇന്ത്യൻ സൈന്യത്തോട് പരസ്യമായി ക്ഷമാപണം നടത്തിയതുമെല്ലാം  വലിയ വാർത്തയായിരുന്നു.

Also Read: ഷെഫാലിയുടെ വിയോഗം; ആശങ്കയോടെ ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ

ഇപ്പോഴിതാ, അനിയൻ മിഥുൻ- സന പ്രണയകഥയ്ക്ക് എഐ ഭാഷ്യം നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ. അനിയൻ മിഥുൻ പറഞ്ഞ ആ കഥയെ എഐയുടെ സഹായത്തോടെ പുനരാവിഷ്കരിച്ചിരിക്കുകയാണ് എഐ കലാകാരന്മാർ.

Advertisment

എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. മുൻ ബിഗ് ബോസ് മത്സരാർത്ഥികളായ വിഷ്ണു ജോഷി, സെറീന ആൻ, അഖിൽ മാരാർ എന്നിവരെല്ലാം വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. "എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.." എന്നാണ് വിഷ്ണു ജോഷിയുടെ കമന്റ്. 

Also Read: ഏറ്റവും പോപ്പുലറായത് ആ കഥാപാത്രം, പക്ഷേ ആ കഥാപാത്രത്തിനു കിട്ടിയത് സ്നേഹമല്ല: അർജുൻ രാധാകൃഷ്ണൻ

"കിഡ്നി ടച്ചിങ് സ്റ്റോറി... ഇപ്പോഴും മനസ്സിൽ ഒരു വിങ്ങലോടെ അല്ലാതെ ഈ കഥ കേട്ടു തീർക്കാൻ എനിക്കാവുന്നില്ല,"

"പറഞ്ഞപ്പോ പുള്ളി വിചാരിച്ച് കാണില്ല ആൾടെ കഥയ്ക്ക് ഇങ്ങനെ ഒരു വേർഷൻ വരുമെന്ന്," 

"കള്ളക്കഥയാണെങ്കിലും എന്താ ഒരു ഫീല്," എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

അഖിൽ മാരാർ എന്ന യഥാർത്ഥ ശൈലിയിൽ, അദ്ദേഹം ഒരു നർമ്മം നിറഞ്ഞ പോസ്റ്റ് പോസ്റ്റ് ചെയ്തു: “AI അനിയനെ കൊന്നു, ഞങ്ങൾ നിന്നെ വെറുതെ വിടില്ല!”, ഇത് ഓൺലൈനിൽ ആരാധകരിൽ നിന്ന് കൂടുതൽ ചിരിക്ക് കാരണമായി.

Also Read: സിനിമാറ്റിക് ഗിമ്മിക്കുകളൊന്നും ഉപയോഗിക്കാതെ കഥ പറയുന്നയാളാണ് ഷാഹി: ദിലീഷ് പോത്തൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: