scorecardresearch

Google Trends: ഷെഫാലിയുടെ വിയോഗം; ആശങ്കയോടെ ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ

'കാന്ത ലഗ' എന്ന സംഗീത വീഡിയോയിലെ പ്രകടനത്തിലൂടെയാണ് ഷെഫാലി ജാരിവാല പ്രശസ്തി നേടിയത

'കാന്ത ലഗ' എന്ന സംഗീത വീഡിയോയിലെ പ്രകടനത്തിലൂടെയാണ് ഷെഫാലി ജാരിവാല പ്രശസ്തി നേടിയത

author-image
Trends Desk
New Update
Shefali Jariwala Death

ചിത്രം: ഇൻസ്റ്റഗ്രാം

മുംബൈ: നടിയും ബിഗ് ബോസ് താരവുമായ ഷെഫാലി ജാരിവാല അന്തരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. മുംബൈ അന്ധേരിയിലെ വീട്ടിൽ ഇന്നലെ രാത്രിയോടെയാണ് നടിയെ ബോധം നഷ്ടപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഭർത്താവ് പരാഗ് ത്യാഗി ഉടൻ ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Advertisment

ഷെഫാലി ജാരിവാലയുടെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ സംഭവം ഗൂഗിളിൽ തിരഞ്ഞത് ആരാധകരടക്കം ലക്ഷക്കണക്കിന് ആളുകളാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു ദശലക്ഷത്തിലധികം ആളുകളാണ് മരണ വിവരം തിരഞ്ഞത്. 

ഹൃദയാഘാതത്തെ തുടർന്നയിരുന്നു 42 വയസ്സുകാരിയായ ഷെഫാലിയുടെ മരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരം.  എന്നാൽ പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് മുംബൈ പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

shefali Jariwala death 1

Also Read: ഷെഫാലിയുടെ അപ്രതീക്ഷിത വിയോഗം; നടുക്കം മാറാതെ ആരാധകർ

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഷെഫാലി മരിച്ചിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കൂപ്പർ ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ ഒരുമണിയോടെയാണ് വിവരം അറിഞ്ഞതെന്ന് മുംബൈ പൊലീസ് അറിയിച്ചു. പൊലീസ്, ഫൊറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി.

Advertisment

2000 കളുടെ തുടക്കത്തിൽ ഹിറ്റായ 'കാന്ത ലഗ' എന്ന സംഗീത വീഡിയോയിലെ പ്രകടനത്തിലൂടെയാണ് ഷെഫാലി ജാരിവാല പ്രശസ്തി നേടിയത്. ഈ ഗാനം അവർക്ക് 'കാന്ത ലഗ ഗേൾ' എന്ന പദവി പോലും നേടിക്കൊടുത്തു. തുടർന്ന് സൽമാൻ ഖാന്റെ മുജ്‌സെ ഷാദി കരോഗിയെന്ന ചിത്രത്തിൽ വേഷമിട്ടു.

Also Read: അഭിനയിച്ച സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തൻ

പിന്നീട്, സൽമാൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 13-ാം സീസണിലും അവർ മത്സരാർത്ഥിയായി എത്തി. സഹമത്സരാർത്ഥിയായിരുന്ന സിദ്ധാർത്ഥ് ശുക്ലയുമായുള്ള മുൻകാല ബന്ധം കാരണം ഷെഫാലി ബിഗ് ബോസ് ഷോയുടെ  ശ്രദ്ധാകേന്ദ്രമായി മാറി. ഇരുവരും മുൻപ് ഡേറ്റിംഗിൽ ആയിരുന്നു. 2004 ൽ മീറ്റ് ബ്രദേഴ്‌സ് ഫെയിം സംഗീതജ്ഞൻ ഹർമീത് സിങ്ങിനെ ഷെഫാലി വിവാഹം കഴിച്ചു. എന്നാൽ  2009ൽ ഇരുവരും  വേർപിരിഞ്ഞു. 2015 ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു.

Read More: ഏറ്റവും പോപ്പുലറായത് ആ കഥാപാത്രം, പക്ഷേ ആ കഥാപാത്രത്തിനു കിട്ടിയത് സ്നേഹമല്ല: അർജുൻ രാധാകൃഷ്ണൻ

Bollywood Death News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: