scorecardresearch

'2 പിള്ളേരു കൂടി ഉണ്ടായിരുന്നെങ്കിൽ രണ്ടു യൂട്യൂബ് ചാനൽ കൂടി തുടങ്ങാമായിരുന്നു': സിന്ധു കൃഷ്ണ

"ഇഷാനി ജനിച്ച സമയത്ത്, എല്ലാവർക്കും ഞങ്ങളുടെ കുടുംബത്തിൽ എന്തോ ദുരന്തം സംഭവിച്ചെന്ന തരത്തിലുള്ള ഭാവമായിരുന്നു"

"ഇഷാനി ജനിച്ച സമയത്ത്, എല്ലാവർക്കും ഞങ്ങളുടെ കുടുംബത്തിൽ എന്തോ ദുരന്തം സംഭവിച്ചെന്ന തരത്തിലുള്ള ഭാവമായിരുന്നു"

author-image
Entertainment Desk
New Update
Ahaana And Mother

അഹാന, സിന്ധു (ചിത്രം : ഇൻസ്റ്റാഗ്രാം)

നടൻ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കൃഷ്ണകുമാറും അഹാന കൃഷ്ണയും മാത്രമല്ല,  കുടുംബത്തിലെ എല്ലാ അംഗങ്ങളും സെലിബ്രിറ്റികളാണ്. നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. വീട്ടിലെ കളിയും ചിരിയും വിശേഷങ്ങളും യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകരിലെത്തിക്കുന്ന കുടുംബത്തിന് ധാരാളം ആരാധകരുണ്ട്.  

Advertisment

അഹാനയും അമ്മ സിന്ധുവും ഒന്നിച്ചെത്തിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൊതുവെ പെൺകുട്ടികളോട് സമൂഹത്തിനുള്ള മനോഭാവവും പെൺകുട്ടികൾ മാത്രമുള്ള ദമ്പതികളോട് സമൂഹം ചോദിക്കുന്ന ചില ടിപ്പിക്കൽ ചോദ്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയായിരുന്നു സിന്ധു കൃഷ്ണയും അഹാനയും. 

മൂന്നാമതും പെൺകുട്ടിയാണ് ജനിച്ചതെന്ന് അറിഞ്ഞപ്പോൾ ബന്ധുക്കൾക്കും പരിചയക്കാർക്കും വലിയ​ ആശങ്കയായിരുന്നു എന്നാണ് അഹാന പറയുന്നത്. "ഇഷാനി ജനിച്ച സമയത്ത്, എല്ലാവർക്കും ഞങ്ങളുടെ കുടുംബത്തിൽ എന്തോ ദുരന്തം സംഭവിച്ചെന്ന തരത്തിലുള്ള ഭാവമായിരുന്നു. നാലാമതും പെൺകുട്ടി ആയതോടെ, ഇനി ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന അവസ്ഥയായി," ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഹാന പറഞ്ഞു.

"ആ സമയം ഞങ്ങൾ പലസ്ഥലങ്ങളിലും പോകുമ്പോൾ, അച്ഛനോട് ആളുകൾ വന്ന് ചോദിക്കും 'ഇപ്പോൾ സിനിമ ഒന്നും ഇല്ലേ?', അച്ഛൻ 'ഇല്ലാ' എന്ന് മറുപടി പറയുമ്പോൾ, 'ഓ നാല് പെൺകുട്ടികൾ ആണല്ലേ എന്ന്' അവർ ചോദിക്കുമായിരുന്നു. ​എല്ലാവർക്കും ഞങ്ങൾ എങ്ങനെ ജീവിക്കും, മക്കളെ എങ്ങനെ കല്യാണം കഴിപ്പിക്കും എന്ന വ്യാകുലതകളായിരുന്നു," അഹാന കൂട്ടിച്ചേർത്തു. 

Advertisment

അതേസമയം, തന്റെ പെൺകുട്ടികളെ കുറിച്ച് തനിക്ക് അഭിമാനമേയുള്ളൂ എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. രണ്ടു-മൂന്നു കുട്ടികൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഇനിയും യൂട്യൂബ് ചാനൽ തുടങ്ങാമായിരുന്നു എന്നായിരുന്നു സിന്ധു കൃഷ്ണയുടെ രസകരമായ മറുപടി. "രണ്ടു-മൂന്നു പിള്ളേരു കൂടി ഉണ്ടായിരുന്നെങ്കിൽ രണ്ടു-മൂന്നു യൂട്യൂബ് ചാനൽ കൂടി തുടങ്ങാമായിരുന്നു," ചിരിയോടെ സിന്ധു കൃഷ്ണ പറഞ്ഞു. 

"ഞാൻ ഇന്ന് ഇത്ര നല്ല രീതിയിൽ ജീവിക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും എന്റെ പെൺകുട്ടികൾക്കാണ്, അതിന് അവരോട് വലിയ നന്ദിയുണ്ട്. എനിക്ക് ജീവിതത്തിൽ മുന്നോട്ട് പോകാൻ എല്ലാ പ്രോത്സാഹനങ്ങളും നൽകുന്നത് എന്റെ പെൺകുട്ടികളാണ്, അതിൽ എനിക്ക് അഭിമാനം ഉണ്ട്," സിന്ധു കൂട്ടിച്ചേർത്തു.

Read More Entertainment Stories Here

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: