/indian-express-malayalam/media/media_files/2025/10/21/ahaana-krishna-dulquer-salman-2025-10-21-18-39-18.jpg)
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാളാണ് അഹാന. അടുത്തിടെ 30-ാം പിറന്നാളിന് അഹാന തനിക്ക് സമ്മാനിച്ചത് ബിഎംഡബ്ല്യു എക്‌സ് 5 എസ്‌യുവി ആയിരുന്നു.
Also Read: കണ്ടന്റ് ഇനി ഫ്രീയല്ല, മാസം 260 രൂപ നൽകണം; സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് അഹാന കൃഷ്ണ
തന്റെ പുതിയ കാർ തിരഞ്ഞെടുക്കാൻ സഹായിച്ചത് നടൻ ദുൽഖർ സൽമാൻ ആണെന്നാണ് അഹാന പറയുന്നത്.
"ഒരുദിവസം ഡ്രൈവിംഗിനിടയിൽ മനസ്സിലേക്ക് വന്ന ചിന്തയാണ് മുപ്പതാം പിറന്നാളിന് ഒരു കാർ വാങ്ങി എനിക്ക് തന്നെ ഗിഫ്റ്റ് കൊടുത്താലോ എന്നത്. ഒരു ഫാൻസി ആയിട്ട് തോന്നുന്ന കാർ മേടിച്ചാലോ എന്നു തോന്നി. എന്റെ വീട്ടിൽ അച്ഛൻ നന്നായി ഡ്രൈവ് ചെയ്യും. ഞാൻ ഡ്രൈവ് ചെയ്യും. പക്ഷേ ഞങ്ങളാരും വാഹനഭ്രമം ഉള്ളവരല്ല. കുഞ്ഞിലെ തൊട്ടേ എന്റെ വീട്ടിൽ ഒരു കാർ ഉണ്ടാവും അല്ലാതെ സ്ഥിരമായി കാറുകൾ മാറ്റി വാങ്ങുകയോന്നും ചെയ്യാറില്ല."
Also Read: ഇരട്ടി മധുരം, ഇരട്ടി സന്തോഷം; പൊന്നോമനകളെ വരവേറ്റ് നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും
"വിലകൂടിയ കാർ കണ്ടു വളർന്നിട്ടുള്ള ഒരാളല്ല ഞാൻ. അതുകൊണ്ടുതന്നെ ഇതിനെ പറ്റി കാര്യമായിട്ട് അറിയില്ലായിരുന്നു. കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ ഞാൻ ആദ്യം വിളിച്ചത് സുഹൃത്ത് അർജുനെയാണ്. അർജുൻ വാഹന ഭ്രമമുള്ള ആളാണ്. ഞാൻ ഇങ്ങനെ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നു എന്താണ് നിന്റെ അഭിപ്രായം എന്ന് ചോദിച്ചപ്പോൾ 'ചേച്ചീ, വളരെ നല്ല കാര്യം, ധൈര്യമായി വാങ്ങൂ' എന്നാണ് അർജുൻ പറഞ്ഞത്. "
Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
"അതുകഴിഞ്ഞ് ഞാൻ മെസ്സേജ് അയച്ചത് ദുൽഖറിനാണ്. കാരണം എനിക്ക് എന്റെ പരിചയത്തിൽ ഉള്ളതിൽ കാറുകളെ പറ്റി ഇത്രയും അറിയാവുന്ന മറ്റൊരാളില്ല. എനിക്ക് കാറുകളെ കുറിച്ച് അധികം അറിയില്ലാത്തതുകൊണ്ട് മറ്റാരുടെയെങ്കിലും സഹായം തേടിയേ പറ്റൂ. ഇതാണ് എന്റെ മനസ്സിലുള്ള ബജറ്റ്, ഇത് വച്ചിട്ട് എനിക്കൊരു നല്ല കാർ നിർദേശിക്കണം എന്ന് ദുൽഖറിന് ഞാൻ മെസ്സേജ് അയച്ചു. ദുൽഖർ എനിക്ക് കുറേ ഓപ്‌ഷൻസ് തന്നു. ഈ കാർ നല്ലതാണ്, ഇതിന്റെ ഇത് നല്ലതാണ്, അത് നല്ലതാണ് എന്നൊക്കെ വിശദമായി വിവരിച്ചു തന്നു. ദുൽഖർ പറഞ്ഞ കാറുകൾ ഞങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കി. അങ്ങനെയാണ് ഞാൻ ബിഎംഡബ്ല്യു എക്സ്5 വാങ്ങിയത്," അഹാന പറഞ്ഞു.
തന്റെ 30-ാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പങ്കുവച്ച വ്ളോഗിലാണ് അഹാന ഇക്കാര്യം പറഞ്ഞത്.
Also Read: ഇത്രയും സുന്ദരിയായി കാണുന്നത് ഇതാദ്യം; നിഖിലയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us