/indian-express-malayalam/media/media_files/2025/10/21/nikhila-vimal-diwali-fi-2025-10-21-14-00-53.jpg)
/indian-express-malayalam/media/media_files/2025/10/21/nikhila-vimal-diwali-3-2025-10-21-14-01-09.jpg)
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് നിഖില വിമൽ. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയൊരു ആരാധകരെ സ്വന്തമാക്കാനും നിഖിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/10/21/nikhila-vimal-diwali-2-2025-10-21-14-01-09.jpg)
ദീപാവലി ദിനത്തിൽ നിഖില പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ദാവണിയിൽ സുന്ദരിയായ നിഖിലയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2025/10/21/nikhila-vimal-diwali-1-2025-10-21-14-01-09.jpg)
സെയിന്റ് അൽഫോൺസയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ അഭിനയിച്ചുകൊണ്ടായിരുന്നു നിഖിലയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവ്.
/indian-express-malayalam/media/media_files/2025/10/21/nikhila-vimal-diwali-4-2025-10-21-14-01-26.jpg)
ഭാഗ്യദേവത എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തിയ നിഖില ആദ്യമായി നായികയായത് ശ്രീബാല കെ മേനോൻ സംവിധാനം ചെയ്ത ‘ലവ് 24×7’ എന്ന ചിത്രത്തിലായിരുന്നു. ‘അരവിന്ദന്റെ അതിഥികൾ’, ഞാൻ പ്രകാശൻ, ഒരു യെമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ്, മധുരം, ജോ & ജോ, ഗുരുവായൂർ അമ്പലനടയിൽ, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയവയാണ് നിഖിലയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
/indian-express-malayalam/media/media_files/2025/10/21/nikhila-vimal-pennu-case-2025-10-21-14-01-35.jpg)
നിഖില വിമൽ നായികയായി എത്തുന്ന ‘പെണ്ണ് കേസ്' റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, ഇർഷാദ് അലി, രമേശ് പിഷാരടി അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി നാസർ, ആമി തസ്നിം, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം 2025 നവംബറിൽ തിയേറ്ററുകളിൽ എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.