/indian-express-malayalam/media/media_files/2025/03/24/JLfHqxE8qiB8PCFwjH8w.jpg)
Aghathiyaa OTT Release Date
Aghathiyaa OTT Release Date, Platform: ഈ വർഷം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തിയ ഹിസ്റ്റോറിക്കൽ ഹൈറർ ചിത്രമാണ് 'അഗത്യ' (തമിഴ്). ജീവ, അർജുൻ സർജ, റാഷി ഖന്ന എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററിൽ ലഭിച്ചത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്ഫോമും റിലീസ് തീയതിയും പുറത്തുവിട്ടിട്ടുണ്ട്.
ഇഷാരി കെ. ഗണേഷിന്റെ നിർമ്മാണത്തിലൊരുങ്ങിയ ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചത് പാ വിജയ് ആണ്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. പ്രധാന കഥാപാത്രങ്ങൾ ഒരു വീട്ടിൽ കുടുങ്ങിപ്പോകുന്നതും തുടർന്നു നടക്കുന്ന പേടിപ്പിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ജീവ, അർജുൻ സർജ, റാഷി ഖന്ന എന്നിവർക്കുപുറമെ, എഡ്വേർഡ് സോണൻബ്ലിക്ക്, രാധാ രവി, യോഗി ബാബു, രോഹിണി, അഭിരാമി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നത്.
Aghathiyaa Ott: അഗത്യ ഒടിടി
SUN NXT-യിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. മാർച്ച് 28 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Read More
- Bromance OTT: ബ്രോമാൻസ് എപ്പോൾ ഒടിടിയിൽ എത്തും?
- 'ദൃശ്യം 3' ഈ വർഷം? അപ്ഡേറ്റ് പങ്കുവച്ച് മോഹൻലാൽ
- എമ്പുരാനായി പ്രാർത്ഥനയോടെ മല്ലിക സുകുമാരൻ ഗൂരുവായൂർ ക്ഷേത്രത്തിൽ
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.