/indian-express-malayalam/media/media_files/TykZyt8kCCRQOz9v6Qop.jpg)
ഏറെ നാളായി പ്രണയത്തിലായിരുന്ന സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ വാർത്തകളോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന താരങ്ങൾ, ഇപ്പോൾ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ വിവാഹം നിശ്ചയം കഴിഞ്ഞെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. തെലങ്കാനയിലെ ഒരു ക്ഷേത്രത്തിൽ വച്ച് രഹസ്യമായിട്ടാണ് വിവാഹ നിശ്ചയം നടന്നത്.
വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് വാർത്ത ഇരുവരും ഔദ്യോഗികമായി ആരാധകരെ അറിയിക്കുന്നത്. തെലങ്കാനയിലെ വനപർത്തി ജില്ലയിലെ ശ്രീരംഗപുരത്തുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ ചടങ്ങ് നടന്നതെന്നാണ് ഗ്രേറ്റ്ആന്ധ്ര റിപ്പോർട്ട് ചെയ്തത്.
സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും 2021-ൽ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ദ്വിഭാഷയായ 'മഹാ സമുദ്രം' എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമാ പരിപാടികളിലും പങ്കെടുത്തിരുന്നു. ഇരുവരുമൊന്നിച്ചു അവധിക്കാല ആഘോഷങ്ങളും ശ്രദ്ധ നേടിയിരുന്നു.
ചിറ്റയിലാണ് സിദ്ധാർത്ഥ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. അദിതി റാവു ഹൈദാരി കഴിഞ്ഞ രണ്ട് വർഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. 'ഗാന്ധി ടോക്‌സ്', ഇംഗ്ലീഷ് സിനിമയായ 'ലയണസ്' എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.
Read More
- Manjummel Boys OTT: മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേക്ക്
- ടൊവിനോ അഭിനയിച്ച ഈ ഷോർട്ട് ഫിലിം നിങ്ങൾ കണ്ടിട്ടുണ്ടോ?
- മുട്ടുകുത്തി പടികൾ കയറി തിരുപ്പതി ഭഗവാനെ കാണാൻ ജാൻവി; വീഡിയോ
- സ്വർഗ്ഗത്തിന് കാശ്മീർ എന്നല്ലാതെ മറ്റെന്താണൊരു പേര്? അവധിക്കാല ചിത്രങ്ങളുമായി ചാക്കോച്ചൻ
- ഗീതു മോഹൻദാസ് ചിത്രത്തിൽ യഷ്, കരീന കപൂർ, സായ് പല്ലവി, ശ്രുതി ഹസൻ
- 'ദുൽഖർ അല്ലേ ആ പോയത്'; ഡിക്യുവിന്റെ അപ്രതീക്ഷിത എൻട്രിയിൽ അമ്പരന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us