scorecardresearch

അധ്യാപക ദിനത്തിൽ ഹൃദയം തൊടുന്ന വീഡിയോ പങ്കുവച്ച് ശിവദ

ഷൊർണൂരിലെ തന്റെ ജന്മസ്ഥലമായ കാരക്കാട് അച്ഛൻ എപ്പോൾ ചെന്നാലും കാരക്കാട് എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന പാറുക്കുട്ടി അമ്മയെ കാണാൻ പോകാറുണ്ടെന്നും ഇത്തവണ പോയപ്പോൾ താനും മകളും കൂടെ പോയെന്നും ശിവദ

ഷൊർണൂരിലെ തന്റെ ജന്മസ്ഥലമായ കാരക്കാട് അച്ഛൻ എപ്പോൾ ചെന്നാലും കാരക്കാട് എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന പാറുക്കുട്ടി അമ്മയെ കാണാൻ പോകാറുണ്ടെന്നും ഇത്തവണ പോയപ്പോൾ താനും മകളും കൂടെ പോയെന്നും ശിവദ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shivada

പാറുക്കുട്ടി അമ്മയ്ക്ക് 94 വയസായി

അധ്യാപക ദിനത്തിൽ മനോഹരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി ശിവദ. തന്റെ അച്ഛൻ പഴയ ഹെഡ്മിസ്ട്രസിനെ കാണാൻ പോകുന്ന വീഡിയോയാണ് ശിവദ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ഷൊർണൂരിലെ തന്റെ ജന്മസ്ഥലമായ കാരക്കാട് അച്ഛൻ എപ്പോൾ ചെന്നാലും കാരക്കാട് എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന പാറുക്കുട്ടി അമ്മയെ കാണാൻ പോകാറുണ്ടെന്നും ഇത്തവണ പോയപ്പോൾ താനും മകളും കൂടെ പോയെന്നും ശിവദ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

Advertisment

പാറുക്കുട്ടി അമ്മയ്ക്ക് 94 വയസായി. അച്ഛനും പഴയ അധ്യാപികയും തമ്മിലുള്ള അഗാധമായ ബന്ധം ഹൃദയം തൊടുന്നതായിരുന്നു. വർഷങ്ങൾക്കുശേഷം താൻ പഠിപ്പിച്ച വിദ്യാർത്ഥിയെ വീണ്ടും കണ്ടപ്പോഴുള്ള ആ അധ്യാപികയുടെ കണ്ണുകളിലെ സന്തോഷവും പുഞ്ചിരിയും വാക്കുകൾക്ക് അതീതമാണെന്നും ശിവദ പറയുന്നു. 

സെപ്റ്റംബർ 5 ന് രാജ്യമെങ്ങും അധ്യാപകദിനമായി ആചരിക്കുകയാണ്. ഇന്ത്യയിൽ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്. കരയുമ്പോൾ ആശ്വസിപ്പിച്ച അധ്യാപകരെയും തളരുമ്പോൾ കരുത്ത് പകർന്ന് കൂടെനിന്ന അധ്യാപകരെയും വീണ്ടും കാണാനും അവർക്കൊപ്പം നിമിഷങ്ങൾ പങ്കിടാനും കൊതിക്കാത്തവരുണ്ടാകില്ല. അങ്ങനെയുളളവർക്ക് വേണ്ടിയുളളതാണ് അധ്യാപകദിനം. 

Read More

Actress Teachers Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: