scorecardresearch

അതിവിജയകരമായി പ്ലസ് ടു പൂർത്തിയാക്കീട്ടോ: മാർക്ക് വെളിപ്പെടുത്തി മീനാക്ഷി

ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും പഠിച്ച് ഉന്നത വിജയം നേടാനായ സന്തോഷം പങ്കിടുകയാണ് മീനാക്ഷി

ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും പഠിച്ച് ഉന്നത വിജയം നേടാനായ സന്തോഷം പങ്കിടുകയാണ് മീനാക്ഷി

author-image
Entertainment Desk
New Update
Meenakshi

വ്യാഴാഴ്ചയാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കപ്പെട്ടത്. മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായ മീനാക്ഷിയെ സംബന്ധിച്ചും ജീവിതത്തിലെ സന്തോഷകരമായ ദിനമായിരുന്നു ഇന്നലെ. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും പഠിച്ച് വിജയകരമായി തന്നെ പ്ലസ് ടുവിൽ ഉയർന്ന പരീക്ഷാഫലം നേടിയിരിക്കുകയാണ് മീനാക്ഷി.

Advertisment

"അങ്ങനെ പ്ലസ് ടു ജീവിതം (ടേണിങ് പോയിന്റ് ടേണിങ് പോയിന്റ്) അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നുട്ടോ. 83% മാർക്ക്," എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മീനാക്ഷി കുറിച്ചത്. 

Meenakshi

ബാലതാരമായാണ് അനുനയ അനൂപ് എന്ന മീനാക്ഷി സിനിമയിലെത്തിയത്. സിനിമകൾക്കൊപ്പം റിയാലിറ്റി ഷോ അവതാരകയായും തിളങ്ങുന്ന മീനാക്ഷിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. . 

Advertisment

'വൺ ബൈ ടു' എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ മീനാക്ഷിയെ ഏറെ ശ്രദ്ധേയയാക്കിയത് 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമാണ്. 'എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് ' എന്ന പാട്ടിനൊപ്പം മീനാക്ഷിയും പ്രേക്ഷകരുടെ ചെല്ലക്കുട്ടിയായിമാറി. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി വേഷമിട്ടു. .

2018 മുതൽ ഫ്ളവേഴ്സ് ടിവിയിലെ ടോപ്പ് സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് മീനാക്ഷി. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് ഈ പെൺകുട്ടി. . 

Read More Entertainment Stories Here

Actress Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: