/indian-express-malayalam/media/media_files/f0AVRGRYEkujs3J40qiO.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ ധർമ്മജൻ
ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടി, ഇപ്പോൾ ചലച്ചിത്ര മേഖലയിൽ സജീവമായ താരമാണ് ധർമ്മജൻ ബോൾഗാട്ടി. കഴിഞ്ഞ ദിവസം ധർമ്മജൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധനേടുന്നത്. മകൾക്കൊപ്പമുള്ള ഒരു ചിത്രമാണ് ധർമ്മജൻ പങ്കുവച്ചത്.
ധർമ്മജനെ എടുത്തുകൊണ്ടിരിക്കുന്ന മകളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ചിത്രത്തിൽ സിനിമ താരങ്ങളടക്കം നിരവധി നെറ്റിസൺമാരാണ് കമന്റുകൾ പങ്കിടുന്നത്. "എന്റെ അച്ഛൻ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ.." എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
2010ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം പാപ്പി അപ്പച്ചയിലെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് ധർമ്മജൻ ചലച്ചിത്രമേഖലയിൽ കാലെടുത്തുവയ്ക്കുന്നത്. പിന്നീട് നിരവധി വിജയ ചിത്രങ്ങളിലും ധർമ്മജൻ ഭാഗമായി. ഭാര്യ അനൂജയ്ക്കും മക്കളായ വേദയ്ക്കും വൈഗയ്ക്കും ഒപ്പം ഇടക്കിടെ താരം ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡന് വേണ്ടി പരസ്യ പ്രചരണം നടത്തിയ ധർമജന്റെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനായി മത്സരിച്ചിട്ടുള്ള സ്ഥാനാർത്ഥി കൂടിയായിരുന്നു ധർമ്മജൻ.
Read More Entertainment Stories Here
- ജഗതിയുടെ മുണ്ടൂർ ബോയ്സ് മുതൽ ചിദംബരത്തിന്റെ അപരൻ വരെ; ട്രോളിൽ നിറഞ്ഞ് മഞ്ഞുമ്മൽ ബോയ്സ്
- ലാൽ നിന്റെ കൂടെയുണ്ടായിരുന്നോ?; ഷൂട്ട് കഴിഞ്ഞെത്തുന്ന മമ്മൂട്ടിയോട് ആ പിതാവ് സ്ഥിരമായി തിരക്കിയിരുന്ന കാര്യം
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി മഞ്ഞുമ്മൽ ബോയ്സ്; ആരാധിക ഹാപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.