scorecardresearch

ഹെയർസ്റ്റൈൽ മാറ്റിയാൽ ലുക്കിങ്ങനെ മാറുമോ?; ആരാധ്യയുടെ ചിത്രങ്ങൾ വൈറൽ

ആരാധ്യയുടെ ലുക്കിലുള്ള വ്യത്യാസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്

ആരാധ്യയുടെ ലുക്കിലുള്ള വ്യത്യാസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്

author-image
Entertainment Desk
New Update
Aishwarya Rai

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ ബച്ചൻ ആരാധകർക്കും ഏറെ സുപരിചിതയാണ്. അമ്മയുടെ നിഴലു പോലെ എല്ലായ്പ്പോഴും യാത്രകളിലും വേദികളിലുമെല്ലാം ആരാധ്യയും കൂടെയുണ്ടാവാറുണ്ട്. അനന്ത് അംബാനി, രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് എത്തിയ ആരാധ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

ആരാധ്യയുടെ ലുക്കിലുള്ള വ്യത്യാസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. എന്താണ് ലുക്ക് ഇത്ര വ്യത്യാസപ്പെട്ടിരിക്കുന്നത്? ആരാധ്യ പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നൊക്കെയാണ് സോഷ്യൽ മീഡിയ തിരക്കുന്നത്.

എന്നാൽ, ഹെയർ സ്റ്റൈലിലെ മാറ്റമാണ് ആരാധ്യയുടെ ലുക്ക് മൊത്തത്തിൽ മാറ്റിയിരിക്കുന്നത്. നെറ്റി മുഴുവൻ മറയ്ക്കുന്ന രീതിയിലാണ് സാധാരണ ആരാധ്യയുടെ ഹെയർ സ്റ്റൈൽ കാണാറുള്ളത്. എന്നാൽ ഇത്തവണ അൽപം വ്യത്യസ്തമായ സ്റ്റൈലാണ് ആരാധ്യയുടെ മുടിയിൽ പരീക്ഷിച്ചിരിക്കുന്നത്.

Advertisment

ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം പരിപാടികൾ ആസ്വദിച്ച് താളം പിടിക്കുന്ന ആരാധ്യയുടെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അംബാനി പ്രീവെഡ്ഡിംഗ് ആഘോഷങ്ങളിൽ ബച്ചൻ കുടുംബത്തിനൊപ്പം ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ , കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത് , വരുൺ ധവാൻ , അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂർ, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തത്.

Read More Entertainment Stories Here

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: