scorecardresearch

മകളേ, പാതിമലരേ... മകളുടെ വിവാഹവേദിയിൽ കണ്ണീരണിഞ്ഞ് ആമിർ ഖാൻ

ആമിർ ഖാന്റെ മകൾ ഇറാ ഖാന്റെ വിവാഹവേളയിൽ നിന്നുള്ള ഹൃദയസ്പർശിയായ ചിത്രങ്ങളും വീഡിയോകളും

ആമിർ ഖാന്റെ മകൾ ഇറാ ഖാന്റെ വിവാഹവേളയിൽ നിന്നുള്ള ഹൃദയസ്പർശിയായ ചിത്രങ്ങളും വീഡിയോകളും

author-image
Entertainment Desk
New Update
Aamir Khan Daughter Ira Wedding pics

മകളേ, പാതിമലരേ... മകളുടെ വിവാഹവേദിയിൽ കൺ നിറഞ്ഞ് ആമിർ ഖാൻ

ആമിർ ഖാൻ്റെയും മുൻഭാര്യ റീന ദത്തയുടെയും മകൾ ഇറാ ഖാന്റെയും നൂപുർ ശിഖരെയുടെയും വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.  

Advertisment

ജനുവരി 3ന് മുംബൈയിൽ നടന്ന രജിസ്റ്റർ വിവാഹത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ഉദയ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ മെഹന്ദി, സംഗീത് ചടങ്ങുകളും സംഘടിപ്പിക്കപ്പെട്ടിരുന്നു.  ഇറയുടെ വൈറ്റ് വെഡ്ഡിംഗിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

Advertisment

ആമീർ ഖാന്റെയും റീനയുടെയും കൈപ്പിടിച്ച് വിവാഹവേദിയിലേക്ക് നടക്കുന്ന ഇറയെ ചിത്രങ്ങളിൽ കാണാം. ഇറാ ഖാൻ-നൂപുർ ശിഖരെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ ആമിർ ഖാൻ  കണ്ണുനീർ തുടയ്ക്കുന്നതിന്റെ വീഡിയോയും വൈറലാവുന്നുണ്ട്. ഒരു ചിത്രത്തിൽ മകളുടെ മൂടുപടം ശരിയാക്കി കൊടുക്കുന്ന ആമിറിനെയും കാണാം. 

മകൾക്കൊപ്പം ആമിർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും ശ്രദ്ധ കവരുന്നുണ്ട്. 

Read More Entertainment Stories Here

Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: