scorecardresearch

അധോലോക പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണം; ബലമായി മാത്രമേ കൊണ്ടുപോവൂ എന്ന് ആമിർ ഖാൻ

അധോലോകത്തുനിന്ന് തനിക്ക് ഭീഷണി നേരിട്ടപ്പോൾ മക്കളായ ജുനൈദിനെയും ഇറയെയും ഓർത്ത് താൻ വളരെയധികം ഭയപ്പെട്ടിരുന്നുവെന്നും ആമിർ ഖാൻ വെളിപ്പെടുത്തി

അധോലോകത്തുനിന്ന് തനിക്ക് ഭീഷണി നേരിട്ടപ്പോൾ മക്കളായ ജുനൈദിനെയും ഇറയെയും ഓർത്ത് താൻ വളരെയധികം ഭയപ്പെട്ടിരുന്നുവെന്നും ആമിർ ഖാൻ വെളിപ്പെടുത്തി

author-image
Entertainment Desk
New Update
Aamir Khan mumbai underworld

Aamir Khan

1980കളിലും 1990കളിലും ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ അധോലോകം കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഏതാണ്ട് ആ സമയത്താണ്, കസിൻ മൻസൂർ ഖാന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ഖയാമത് സേ ഖയാമത് തക്കിലെ (1988)  നായകനായി ആമിർ ഖാൻ എത്തുന്നത്. 

Advertisment

അധികം വൈകാതെ ആമിർ സൂപ്പർതാര പദവിയിലേക്ക് ഉയരുകയും ചെയ്തു. 1990കളുടെ അവസാനത്തിൽ മിഡിൽ ഈസ്റ്റിൽ  അധോലോകം സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന കാര്യം വെളിപ്പെടുത്തുകയാണ് ആമിർ ഖാൻ.

Also Read: ഷെഫാലിയുടെ മരണത്തിനു പിന്നിലെ വില്ലൻ ആന്റി- ഏജിംഗ് ചികിത്സയോ?

"മിഡിൽ ഈസ്റ്റിൽ, ദുബായ് ആണെന്നു തോന്നുന്നു, അവരുടെ പാർട്ടിയിൽ പങ്കെടുക്കാനുള്ള ക്ഷണം വന്നപ്പോൾ ഞാൻ നിരസിച്ചു. അധോലോകത്തിൽ നിന്നുള്ള ചിലർ എന്നെ ആ പാർട്ടിയിലേക്ക് ക്ഷണിക്കാൻ നേരിട്ട് സന്ദർശിച്ചിരുന്നു," ആമിർ പറഞ്ഞു. കുപ്രസിദ്ധ ഗുണ്ടാസംഘം ദാവൂദ് ഇബ്രാഹിന്റെ പാർട്ടിയായിരുന്നോ അതെന്ന കാര്യം വ്യക്തമാക്കാതെയായിരുന്നു ആമിർ ഖാന്റെ വെളിപ്പെടുത്തൽ. 

Advertisment

Also Read: എന്റെ മാലാഖകുഞ്ഞുങ്ങൾക്കൊപ്പം; ഇറ്റലിയിൽ അവധിക്കാലം ആഘോഷിച്ച് മാധവി, ചിത്രങ്ങൾ

ദ ലാലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ ആണ് ആമിർ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.  "അവർ ഒരുപാട് ശ്രമിച്ചു. അവർ എനിക്ക് പണം വാഗ്ദാനം ചെയ്തു, എനിക്ക് ഇഷ്ടമുള്ള എന്തും ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തു. എന്നിട്ടും ഞാൻ പോവാൻ വിസമ്മതിച്ചു. പെട്ടെന്ന് അവർ സ്വരം മാറ്റി, ഞാൻ പാർട്ടിയിൽ ഉണ്ടാവുമെന്ന് അവർ മുൻകൂറായി പ്രഖ്യാപിച്ചിരുന്നതിനാൽ ഞാൻ ഇപ്പോൾ വരണമെന്ന് നിർബന്ധം പിടിച്ചു. അവർക്കത് ഒരു അഭിമാന പ്രശ്നമായിരുന്നു.”

“അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. ‘നിങ്ങൾ ഒരു മാസമായി കൂടിക്കാഴ്ച നടത്തുന്നു, ഞാൻ വരില്ലെന്ന് തുടക്കം മുതൽ തന്നെ നിങ്ങളോട് പറയുന്നുണ്ട്. നിങ്ങൾ വളരെ ശക്തനാണ്, അതിനാൽ നിങ്ങൾക്ക് എന്നെ തല്ലാനും, തലയിൽ അടിക്കാനും, കൈകാലുകൾ കെട്ടിയിടാനും, നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തേക്ക് ബലമായി കൊണ്ടുപോകാനും കഴിയും, പക്ഷേ ഞാൻ സ്വയം വരില്ല.’എന്ന് ഞാനയാളോട് പറഞ്ഞു. അതിനുശേഷം അവർ എന്നെ ബന്ധപ്പെടുന്നത് നിർത്തി, ” ആമിറിന്റെ വാക്കുകളിങ്ങനെ. 

Also Read: എന്നെന്നും അച്ഛന്റെ രാജകുമാരി; ഈ ചിത്രത്തിലെ വികൃതിക്കുട്ടിയെ മനസ്സിലായോ?

എന്നാൽ, ആ സമയത്ത് തനിക്ക് വലിയ ഭയമുണ്ടായിരുന്നു എന്ന്  ആമിർ ഖാൻ സമ്മതിച്ചു. "അന്നെന്റെ കുഞ്ഞുങ്ങൾ ചെറുതാണ്.  എന്റെ മാതാപിതാക്കളും വളരെ ആശങ്കാകുലരായിരുന്നു. 'നീ എന്താണ് ചെയ്യുന്നത്? അവർ വളരെ അപകടകാരികളാണ്' എന്ന് അവരെനനോട് പറഞ്ഞു. അപ്പോൾ ഞാൻ അവരോട് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ, 'എനിക്ക് എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കണം. എനിക്ക് അവിടെ പോകാൻ താൽപ്പര്യമില്ല."

“എനിക്ക് ഏറ്റവും അടുപ്പമുള്ളവർക്കായിരുന്നു കൂടുതൽ ആശങ്ക,” ആമിർ കൂട്ടിച്ചേർത്തു. ആമിർ അന്ന് ഭാര്യ റീന ദത്തയ്ക്കും മക്കളായ  ജുനൈദിനും  ഇറയ്ക്കും ഒപ്പമായിരുന്നു താമസം.

1986ൽ ആണ് ആമിർ റീനയെ വിവാഹം കഴിച്ചത്. 2002 ൽ ആമിറും റീനയും വിവാഹമോചനം നേടി. 

Also Read: മോഹൻലാലോ മമ്മൂട്ടിയോ അല്ല, ജൂഹി ചൗളയെ സ്വന്തമാക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാൻ; ആ ക്ലൈമാക്സ് മാറിയത് ഇങ്ങനെ

Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: