scorecardresearch

'നിങ്ങൾ എന്റെ G.O.A.T ആണ്'; ആടുജീവിതത്തിനായി പൃഥ്വിരാജ് നേരിട്ട കഷ്ടപ്പാടുകൾ ഓർത്തെടുത്ത് സുപ്രിയ, Aadu jeevitham

വ്യാഴാഴ്ച റിലീസിന് മുന്നോടിയായി സിനിമയ്ക്കായി പൃഥ്വിരാജും ബ്ലെസ്സിയും സിനിമയുടെ പിന്നണി പ്രവർത്തകരും അനുവഭവിച്ച കഷ്ടപ്പാടുകളെ ഓർത്തെടുക്കുകയാണ് ഭാര്യ സുപ്രിയ മേനോൻ.

വ്യാഴാഴ്ച റിലീസിന് മുന്നോടിയായി സിനിമയ്ക്കായി പൃഥ്വിരാജും ബ്ലെസ്സിയും സിനിമയുടെ പിന്നണി പ്രവർത്തകരും അനുവഭവിച്ച കഷ്ടപ്പാടുകളെ ഓർത്തെടുക്കുകയാണ് ഭാര്യ സുപ്രിയ മേനോൻ.

author-image
Entertainment Desk
New Update
Aadu jeevitham | Prithviraj

(ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജും അമല പോളും നായികാ നായകന്മാരായി ഒന്നിച്ചെത്തിയ സിനിമയാണ് 'ആട് ജീവിതം'. വ്യാഴാഴ്ച റിലീസിന് മുന്നോടിയായി സിനിമയ്ക്കായി പൃഥ്വിരാജും ബ്ലെസ്സിയും സിനിമയുടെ പിന്നണി പ്രവർത്തകരും അനുവഭവിച്ച കഷ്ടപ്പാടുകളെ ഓർത്തെടുക്കുകയാണ് ഭാര്യ സുപ്രിയ മേനോൻ. ഇൻസ്റ്റഗ്രാമിലാണ് സുപ്രിയ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചത്.

Advertisment

"നാളെ പര്യവസാനിക്കുന്ന 16 വർഷത്തെ യാത്രയെ നിങ്ങൾ എന്ത് വിളിക്കും? 2006 നവംബർ മുതൽ പൃഥ്വിരാജിനെ ഞാനറിയും. 2011ൽ അദ്ദേഹത്തെ വിവാഹവും കഴിച്ചു. നിരവധി സിനിമകളിലൂടെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാൽ മുമ്പൊരിക്കലും ഇതുപോലൊരു കഷ്ടപ്പാട് ഞാൻ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ ഞാൻ നിങ്ങളെ കണ്ടിട്ടുണ്ട്, അവിടെ നിങ്ങൾ നിരന്തരം വിശന്നിരുന്നു, നിങ്ങളുടെ ഭാരം കുറയുന്നത് ഞാനറിഞ്ഞു. അദ്ദേഹത്തിന് വളരെ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടിരുന്നു,"

"കോവിഡ് കാലത്ത് ലോകം മുഴുവൻ ഒരുമിച്ചിരിക്കുമ്പോൾ, മരുഭൂമിയിലെ ക്യാമ്പിൽ നിങ്ങൾക്ക് മതിയായ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരുന്ന വിലയേറിയ നിമിഷങ്ങളിൽ മാത്രമാണ് ഞങ്ങൾ പരസ്പരം ഫോണിലൂടെ സംസാരിച്ചത്. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളിൽ നിരവധി അവസരങ്ങൾ നഷ്ടമായി. എങ്കിലും താങ്കൾ ഇതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. കലയ്ക്കും അതിലൂടെ നിങ്ങൾക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത യാത്രയാണിത്,"

Advertisment

"അതിനൊപ്പം സംവിധായകൻ ബ്ലെസ്സി സാറും മറ്റുള്ളവരുമെല്ലാം മനസ്സും ശരീരവും ആത്മാവും ഉൾക്കൊണ്ട് ഈ യാത്ര നടത്തിയത് ഒരു മനുഷ്യൻ്റെ ജീവിതം സ്‌ക്രീനിൽ ഉൾക്കൊള്ളാനാണ്. നിങ്ങളുടെ എല്ലാ ശ്രമങ്ങളും നാളെ (മാർച്ച് 28) ഫലപ്രാപ്തിയിലെത്തുമ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ കാണിക്കുന്ന സമർപ്പണം സമാനതകളില്ലാത്തതാണ്. കൂടാതെ ഈ മനോഹരമായ കലാസൃഷ്ടി കാണുന്ന എല്ലാവരുടെയും പേരിലായി എല്ലാ വിജയവും സ്നേഹവും ഞാൻ നേരുന്നു. പൃഥ്വി നിങ്ങളെപ്പോഴും എൻ്റെ കണ്ണിൽ G.O.A.T ആണ്! ❤️ #Aadujeevitham #Prithviraj #Thegoatlif," സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഷൂട്ടിംഗ് സമയത്തെ ചിത്രങ്ങളും സുപ്രിയ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ മകൾക്കൊപ്പം മരുഭൂമിയിൽ നടക്കുന്ന പൃഥ്വിയേയും കാണാം.

Read More 

Prithviraj Blessy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: