/indian-express-malayalam/media/media_files/QhWglrKHnaQfRFDB1KoQ.jpg)
Photo Source: Pexels
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പി.ജി.ക്ക് മേയ് ആറുവരെ അപേക്ഷിക്കാം. nbe.edu.in -ലെ ‘നീറ്റ് പി.ജി’ ലിങ്ക് വഴിയോ natboard.edu.in വഴിയോ രാത്രി 11.55 വരെ അപേക്ഷകൾ സമർപ്പിക്കാം. 3500 രൂപയാണ് പരീക്ഷാ ഫീസ്. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 2500 രൂപയാണ് ഫീസ്. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.
അപേക്ഷയിലെ ചില വിവരങ്ങൾ എഡിറ്റ് ചെയ്യാനുള്ള എഡിറ്റ് വിൻഡോ മേയ് 10 മുതൽ 16 വരെ തുറന്നു നൽകും. ജൂൺ 18 ന് അഡ്മിറ്റ് കാർഡ് ലഭ്യമാകും. ജൂൺ 23 നാണ് പരീക്ഷ. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാണ്. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ജൂലൈ 15 നകം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. ജനറൽ/ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 50-ാം പെർസന്റൈൽ സ്കോറും, ഒ.ബി.സി./പട്ടിക വിഭാഗക്കാർക്ക് 40-ാം പെർസന്റൈൽ സ്കോറും, അൺ റിസർവ്ഡ് ഭിന്നശേഷിക്കാർക്ക് 45-ാം പെർസന്റൈൽ സ്കോറുമാണ് പരീക്ഷയിൽ യോഗ്യത നേടാനുള്ള പെർസന്റൈൽ സ്കോർ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.