scorecardresearch

വിദേശ സർവകലാശാലകളും എഡ്‌ടെക് പ്ലാറ്റ്‌ഫോമുകളും വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകൾക്കെതിരെ യുജിസി മുന്നറിയിപ്പ്

കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഇന്ത്യയിൽ ഒരു പ്രോഗ്രാമും നടത്തരുത് എന്ന് ചട്ടങ്ങൾ നിഷ്കർഷിക്കുന്നു

കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഇന്ത്യയിൽ ഒരു പ്രോഗ്രാമും നടത്തരുത് എന്ന് ചട്ടങ്ങൾ നിഷ്കർഷിക്കുന്നു

author-image
Education Desk
New Update
UGC 1

(Representative image. FIle)

വിദേശ സർവകലാശാലകളുമായി സഹകരിച്ച് ചില സർവകലാശാലകൾ നൽകുന്ന കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിനെതിരെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി.  യുജിസി അംഗീകരിക്കാത്ത സർവ്വകലാശാലകൾക്കെതിരെയാണ് മുന്നറിയിപ്പ്.

Advertisment

"പൊതുജനങ്ങളുടെയും ബന്ധപ്പെട്ട  മറ്റെല്ലാവരുടെയും അറിവിലേക്ക്, 1956-ലെ യുജിസി ആക്റ്റ് പ്രകാരമുള്ള (ഭേദഗതി വരുത്തിയ പ്രകാരം) അധികാരങ്ങൾ വിനിയോഗിച്ച് നോട്ടിഫൈ ചെയ്യുന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (ഇന്ത്യൻ, വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണം വഴി നടത്തുന്ന ട്വിന്നിംഗ് പ്രോഗ്രാം, ജോയിന്റ് ഡിഗ്രി, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ) റെഗുലേഷൻസ് 2022, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (ഇന്ത്യയിലെ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകളുടെ സജ്ജീകരണവും പ്രവർത്തനവും ) റെഗുലേഷൻസ് 2023."

ഓൺലൈൻ ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിനെതിരെ എഡ്‌ടെക് പ്ലാറ്റ്‌ഫോമുകൾക്ക് യുജിസി മുന്നറിയിപ്പ് 

Advertisment

“കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഇന്ത്യയിൽ ഒരു പ്രോഗ്രാമും നടത്തരുത് എന്ന് ചട്ടങ്ങൾ നിഷ്കർഷിക്കുന്നു,” യുജിസി ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.

കൂടാതെ, ഓൺലൈൻ മോഡിൽ ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിനെതിരെ യുജിസി എഡ്‌ടെക് പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി. 

“ചില എഡ്‌ടെക് കമ്പനികൾ പത്രങ്ങൾ/സോഷ്യൽ മീഡിയ/ടെലിവിഷൻ മുതലായവയിൽ പരസ്യം നൽകുന്നുണ്ട്. ചില വിദേശ സർവകലാശാലകൾ/സ്ഥാപനങ്ങളുമായി ചേർന്ന് ഓൺലൈൻ മോഡുകളിൽ ബിരുദവും ഡിപ്ലോമ പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നതായി യുജിസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരമൊരു ഫ്രാഞ്ചൈസി ക്രമീകരണം അനുവദനീയമല്ല, അത്തരത്തിലുള്ള ഏതെങ്കിലും പ്രോഗ്രാമിന്/ഡിഗ്രിക്ക് യുജിസി അംഗീകാരം ഉണ്ടായിരിക്കുന്നതല്ല,” നോട്ടീസിൽ കൂട്ടിച്ചേർത്തു.

വീഴ്ച വരുത്തുന്ന എല്ലാ എഡ്‌ടെക് കമ്പനികൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെതിരെ ബാധകമായ നിയമങ്ങൾ പ്രകാരം നടപടിയെടുക്കുമെന്നും യുജിസി കൂട്ടിച്ചേർത്തു.

Read Here

Ugc Online Class

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: