/indian-express-malayalam/media/media_files/jSDBpYqu4veIpFylPsMj.jpeg)
UGC has also suggested flexibility to move from one discipline of study to another. (Representative image. File)
Education-News: വിദ്യാർത്ഥികൾക്ക് അവരുടെ താൽപ്പര്യമനുസരിച്ചുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകും, കൂടാതെ ഇതര പഠന രീതികളിലേക്ക് മാറാനുള്ള സംവിധാനവും ഉണ്ടായിരിക്കും.
ഒരു വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ നിർദ്ദേശിക്കുന്ന പിജി പ്രോഗ്രാമുകൾക്കുള്ള കരട് കരിക്കുലവും ക്രെഡിറ്റ് ചട്ടക്കൂടും പുറത്തിറക്കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി).
'എൻട്രി, എക്സിറ്റ് സൗകര്യവും ഗവേഷണത്തിന് കൂടുതൽ ഊന്നൽ നൽകുന്നതുമായ മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ വ്യത്യസ്ത ഡിസൈനുകൾ ശുപാർശ ചെയ്യുന്നുതാണ് ദേശീയ വിദ്യാഭ്യാസ നയം 2020. നയത്തിന് അനുസൃതമായി, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കായുള്ള പാഠ്യപദ്ധതിയും ക്രെഡിറ്റ് ചട്ടക്കൂടും സംബന്ധിച്ച കരട് മാർഗ്ഗനിർദ്ദേശങ്ങൾ യുജിസി തയ്യാറാക്കിയിട്ടുണ്ട്,' ഔദ്യോഗിക യുജിസി കത്തിൽ പറയുന്നു.
ഡ്രാഫ്റ്റ് റെഗുലേഷൻസ് അനുസരിച്ച്, ബഹുമതികളോടെ നാല് വർഷത്തെ ബാച്ചിലേഴ്സ് പ്രോഗ്രാം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഗവേഷണത്തോടൊപ്പം, ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാം ചെയ്യാം, അല്ലെങ്കിൽ ഒരു സംയോജിതമായി 5 വർഷത്തെ ബാച്ചിലേഴ്സ്/ മാസ്റ്റേഴ്സ് പ്രോഗ്രാം ചെയ്യാം.
പിജി ഒരു വർഷം, ഇഷ്ടമുള്ള വിഷയം, ഇഷ്ടമുള്ള മോഡിൽ പഠിക്കാം
ഒരു പഠനശാഖയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള സൗകര്യവും യുജിസി നിർദ്ദേശിച്ചിട്ടുണ്ട്. ഡബിൾ മേജറോടെ യുജി യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് അവർ പഠിച്ച രണ്ട് വിഷയങ്ങളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇത് നിർദ്ദേശിക്കുന്നു. മേജർ, മൈനർ ഉള്ള യുജി യോഗ്യത നേടുന്നവർക്ക് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ മേജർ അല്ലെങ്കിൽ മൈനർ വിഷയം തിരഞ്ഞെടുക്കാനുള്ള സൗകര്യം നൽകും.
വിദ്യാർത്ഥികൾക്ക് അവർക്ക് താൽപ്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകും, കൂടാതെ ഇതര പഠന രീതികളിലേക്ക് മാറാനുള്ള സംവിധാനവും ഉണ്ടായിരിക്കും (ഓഫ്‌ലൈൻ, ഒഡിഎൽ, ഓൺലൈൻ ലേണിംഗ്, ഹൈബ്രിഡ് പഠന രീതികൾ).
മാസ്റ്റേഴ്സ് പ്രോഗ്രാമിനായി നിർദ്ദേശിച്ചിരിക്കുന്ന ക്രെഡിറ്റും യോഗ്യതയും ഇതാണ്:
NHEQF ലെ 6.5 ലെവലിൽ 1-വർഷ/2-സെമസ്റ്റർ മാസ്റ്റേഴ്സ് പ്രോഗ്രാമിന് വേണ്ട യോഗയ്‌ത കുറഞ്ഞത് 160 ക്രെഡിറ്റുകളുള്ള ഗവേഷണത്തോടു കൂടിയ ഓണേഴ്‌സ്/ഓണേഴ്‌സോടു കൂടിയ ഒരു ബാച്ചിലേഴ്സ് ബിരുദം ആണ്.
Read in English: UGC suggests 1-year PG programme, freedom to pick subject of choice
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.