/indian-express-malayalam/media/media_files/sgbLRR7MarWQ4heq4HCP.jpg)
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുക്കുമ്പോൾ ആദ്യമായി ഐ ഐ ടികളിൽ സീറ്റൊഴിവ് റിപ്പോർട്ട് ചെയ്തു
മുൻവർഷങ്ങളിൽ കൗൺസിലിങ് പ്രക്രിയ പൂർത്തിയാകുന്ന മുറയ്ക്ക് സീറ്റെണ്ണം കൂട്ടേണ്ടി വന്നിരുന്ന ഐ ഐ ടികളിൽ പഠിക്കാൻ ആളില്ലാത്ത അവസ്ഥയിലേക്കോ? കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുക്കുമ്പോൾ ആദ്യമായി ഐ ഐ ടികളിൽ സീറ്റൊഴിവ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ 23 ഐ ഐ ടികളിൽ നിലവിലുള്ള സീറ്റുകളിൽ ചേരാതെ വിദ്യാർത്ഥികൾ. ജെ ഇ ഇ അഡ്വാൻസ്ഡ് കൗൺസിലിങ് ആറ് റൗണ്ട് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ 45 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
ഈ വർഷം, ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിയുടെ (ജോസ-JoSAA) ആറ് റൗണ്ട് കൗൺസിലിങ് പൂർത്തിയാകുമ്പോൾ, 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (IIT) ആകെ ലഭ്യമായ 17,385 സീറ്റുകളിൽ 3,422 വിദ്യാർത്ഥിനികടളക്കം 17,340 വിദ്യാർത്ഥികൾ പ്രവേശനം നേടിയത്. അതായത് 45 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു, ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ചരിത്രത്തിൽ ആദ്യ സംഭവമാണ്.
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പ്രകാരം, കൗൺസിലിങ്ങിലെ തുടക്കത്തിൽ ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ജോസ (JoSAA)അവസാനം അനുവദിച്ച സീറ്റുകളുടെ എണ്ണം. കഴിഞ്ഞ വർഷം 16,598 സീറ്റുകളാണ് അനുവദിച്ചതിരുന്നത്. എന്നാൽ പിന്നീട് ഇത് വർദ്ധിപ്പിച്ച് 16,635 സീറ്റുകളാക്കി. 2021-ൽ, പ്രവേശന പ്രക്രിയയുടെ തുടക്കത്തിൽ 16,232 സീറ്റുകൾ ലഭ്യമായിരുന്നു, ആറാം റൗണ്ട് പ്രവേശനത്തിന് ശേഷമുള്ള മൊത്തം സീറ്റ് അലോട്ട്‌മെന്റ് 16,296 ആയി വർദ്ധിപ്പിച്ചിരുന്നു.
“അലോട്ട് ചെയ്ത സീറ്റുകളുടെ എണ്ണം പൊതുവെ യഥാർത്ഥത്തിൽ ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. എന്തുകൊണ്ടെന്നാൽ, അഡ്മിഷൻ റൗണ്ടുകളിൽ, ചില സാഹചര്യത്തിൽ സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിക്കപ്പെടുന്നു. ഇതിനർത്ഥം ഒഴിവില്ലെന്നല്ല. ”ഇത് വിശദീകരിച്ചുകൊണ്ട്, ജെ ഇ ഇ (JEE) അഡ്വാൻസ്ഡ് 2023-ന്റെ ഓർഗനൈസിംഗ് ചെയർപേഴ്സൺ പ്രൊഫ ബിഷ്ണുപാദ മണ്ഡൽ പറഞ്ഞു.
കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിക്കുന്ന ഐഐടിയുടെ ചില പ്രശസ്തമായ ബ്രാഞ്ചുകളിൽ പ്രവേശനം പൂർത്തിയായാൽ ചിലപ്പോൾ സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിക്കപ്പെടുന്നു. ഇക്കാരണത്താൽ, ചില ഐഐടികളിൽ, അനുവദിച്ച സീറ്റുകൾ യഥാർത്ഥത്തിൽ ലഭ്യമായ സീറ്റുകളേക്കാൾ കൂടുതലായി കാണിക്കുന്നു. ചില ഐഐടികളിൽ, പ്രത്യേക ബ്രാഞ്ചുകളിൽ ഒഴിവുകൾ കാണുകയും ചെയ്യും.
“എന്നാൽ ഐഐടികളുടെ ചില പ്രത്യേക കോഴ്സുകൾക്ക് അത്തരം ഒഴിവുകൾ ഒരിക്കലും കാണില്ല, കാരണം മൊത്തത്തിലുള്ള അലോട്ട്‌മെന്റ് ലഭ്യമായ സീറ്റുകളേക്കാൾ കൂടുതലാണ്. എന്നാൽ ഈ വർഷം ലഭ്യമായതും അനുവദിച്ചതുമായ സീറ്റുകളിലെ വ്യക്തമായ വ്യത്യാസം സൂചിപ്പിക്കുന്നത് വിദ്യാർത്ഥികൾ ഐഐടി ഇതര സാധ്യതകൾ, പ്രത്യേകിച്ച് മഹാമാരിക്ക് ശേഷം, കൂടുതൽ ആകർഷണീയമായി കണ്ടെത്തുന്നുണ്ടോയെന്നതാണ്,” വിഷയമെന്ന് പേര് വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ ഡൽഹി ഐഐടിയിലെ ഒരു പ്രൊഫസർ അഭിപ്രായപ്പെട്ടു.
“വിദ്യാർത്ഥികളും അവർ ആഗ്രഹിക്കുന്ന കോഴ്സിലേക്കോ ഐഐടിയിലേക്കോ പ്രവേശനം ലഭിക്കാൻ സാധ്യതയില്ലെന്ന് അറിയാമെങ്കിൽ ജോസയിൽ നിന്ന് ഒഴിവാകാൻ തീരുമാനിക്കുന്നു. അതിനാൽ ഐഐടി ഇതര സ്ഥാപനങ്ങളിലേക്ക് പോകാനാകും അവർ തീരുമാനിക്കുക"യെന്ന് ഐഐടി ബോംബെയിലെ ഒരു പ്രൊഫസർ പറഞ്ഞു,
എന്തായാലും ടൈ-ബ്രേക്ക് സാഹചര്യങ്ങൾ ഇല്ലാത്തതോ കുറവോ ആയതുകൊണ്ടാകാം സീറ്റുകളിലെ ഈ വ്യത്യാസമെന്ന് പ്രൊഫ ബിഷ്ണുപാദ മണ്ഡൽ അഭിപ്രായപ്പെട്ടു. “സൂപ്പർന്യൂമറി സീറ്റുകൾ സൃഷ്‌ടിക്കുന്നതിനുള്ള ആവശ്യം കുറവോ ഇല്ലെങ്കിൽ അതിന് കാരണങ്ങളില്ലാത്തതോ ആകാം ഇതിന് കാരണമന്ന്,” പ്രൊഫസർ ബിഷ്ണുപാദ മണ്ഡൽ പറഞ്ഞു, ഡാറ്റകൾ കൂടുതൽ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-ലും, ജെഇഇ അഡ്വാൻസ്‌ഡിന്റെ 1000 റാങ്കുകാരിൽ 245 പേരുമായി ഐഐടി ബോംബെയാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത ഐഐടിയായി തുടരുന്നു, ഐഐടി ഡൽഹിയിൽ മികച്ച 1000 റാങ്കുകാരിൽ നിന്ന് 208 വിദ്യാർത്ഥികളുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഐഐടി ഹൈദരാബാദ്, ഐഐടി ബിഎച്ച്‌യു, ഐഐടി ഇൻഡോർ എന്നിവയുൾപ്പെടെ പുതുതലമുറ ഐഐടികളും ജെഇഇ അഡ്വാൻസ്‌ഡിൽ നിന്ന് മികച്ച 1000 റാങ്കുകാരിൽ ഉൾപ്പട്ടവരെ ആകർഷിക്കുന്നതായി കാണാം. ഐഐടി ഹൈദരാബാദിൽ ആദ്യ ആയിരം റാങ്കിൽപ്പെടുന്ന 38 വിദ്യാർത്ഥികൾക്ക് സീറ്റ് അനുവദിച്ചപ്പോൾ, ഐഐടി ബിഎച്ച്‌യുവും ഐഐടി ഇൻഡോറും ആദ്യ 1000 റാങ്കുകാരിൽ നിന്ന് യഥാക്രമം 23 ഉം രണ്ടും വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി.
Check out More Educational Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.