scorecardresearch

JEE Main 2024: രജിസ്ട്രേഷൻ നടപടികൾ ഇന്നോ നാളെയോ ആരംഭിക്കും

JEE Main 2024 Application Form Date: ജെഇഇ മെയിൻ 2024 രജിസ്ട്രേഷൻ നടപടികൾ ഇന്ന് രാത്രിയോ നാളെ രാവിലെയോ ആരംഭിക്കും. പുതുക്കിയ സിലബസും ഉടൻ

JEE Main 2024 Application Form Date: ജെഇഇ മെയിൻ 2024 രജിസ്ട്രേഷൻ നടപടികൾ ഇന്ന് രാത്രിയോ നാളെ രാവിലെയോ ആരംഭിക്കും. പുതുക്കിയ സിലബസും ഉടൻ

author-image
Education Desk
New Update
JEE Main Application Form 2024, JEE Main Official Website, jeemain.nta.nic.in 2024, JEE Main 2024 Registration Last Date

JEE Main 2024 Application Form: ജെഇഇ മെയിൻ രജിസ്ട്രേഷൻ അറിയിപ്പ്, സിലബസ് അപ്ഡേറ്റ് ഉടൻ | Express Photo by Sahil Walia

JEE Main 2024 Application Form Soon: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2024 , രജിസ്ട്രേഷൻ നടപടികൾ ഇന്ന് രാത്രിയോ നാളെ രാവിലെയോ ആരംഭിക്കും. നവംബർ ഒന്നോടെ അപേക്ഷാ നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻടിഎയോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് ഡോട്ട്കോമിനോട് പറഞ്ഞു. ഔദ്യോഗിക ജെഇഇ മെയിൻ വെബ്സൈറ്റ്  jeemain.nta.nic.inൽ ആപ്ലിക്കേഷൻ ലിങ്ക് ലഭ്യമാക്കും.

Advertisment

ജെഇഇ മെയിൻ 2024 രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുന്നതിന് മതിയായ സമയം നൽകും. അതിനുശേഷം എൻടിഎ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കും.

വിദ്യാർത്ഥികൾക്ക് ജെഇഇ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് ഒരു മാസത്തെ സമയമാണ് നൽകുന്നത്. ശേഷം സിറ്റി ഇൻഫർമേഷൻ സ്ലിപ്പ് മുൻകൂട്ടി ലഭ്യമാക്കും. പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് വിതരണം ചെയ്യും.

ജെഇഇ മെയിൻ  2024 പുതുക്കിയ സിലബസ്
ജെഇഇ മെയിൻ 2024-നുള്ള പുതുക്കിയ സിലബസ് സംബന്ധിച്ച അറിയിപ്പും എൻടിഎ അടുത്ത് തന്നെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment

"നീറ്റ് യുജി 2024 പോലെ, ജെഇഇ മെയിൻ 2024-ൽ നിന്നും ചെറിയ ചില ഭാഗങ്ങൾ ഞങ്ങൾ ഇല്ലാതാക്കി. അപേക്ഷാ ഫോമിനൊപ്പം ഇത് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. ഇത് എൻസിഇആർടി പുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്ക് അനുസൃതമാണ്, " ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.


ജെഇഇ മെയിൻ  2024 പരീക്ഷാ തീയതി

കഴിഞ്ഞ തവണത്തെ പോലെ, ജെഇഇ മെയിൻ  2024 ന്റെ ആദ്യ ഘട്ടം ജനുവരിയിലും തുടർന്ന് രണ്ടാം ഘട്ടം ഏപ്രിലിലും നടക്കും. ആദ്യ ജെഇഇ മെയിൻ 2024 ആദ്യഘട്ടം ജനുവരി 24 നും ഫെബ്രുവരി 1 നും ഇടയിൽ നടക്കുമ്പോൾ, രണ്ടാമത്തെ ഘട്ടം ഏപ്രിൽ 1 മുതൽ ഏപ്രിൽ 15 വരെ നടക്കും.

എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ബിഇ, ബിടെക്, ബിആർക്ക്, ബിപ്ലാനിംഗ് പേപ്പറുകൾക്കായാണ് ജെഇഇ മെയിൻ നടത്തുന്നത്. ജെഇഇ മെയിൻ ചോദ്യപേപ്പറിന്, കഴിഞ്ഞ വർഷത്തെ രീതികൾ അനുസരിച്ച്, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഭാഗങ്ങളിൽ ഇന്റെണൽ ചോയിസ് ഉണ്ടായിരിക്കും. ജെഇഇ മെയിൻ ചോദ്യപേപ്പറിൽ ഓരോ വിഷയത്തിലും 30 ചോദ്യങ്ങളുണ്ട്,  ഇത് രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

2023ലെ മൊത്തം ജെഇഇ മെയിൻ രജിസ്‌ട്രേഷനുകളുടെ എണ്ണം 11.62 ലക്ഷമായി ഉയർന്നു, അതിൽ 11.13 ലക്ഷം ഉദ്യോഗാർത്ഥികൾ ജനുവരി 24-നും ഏപ്രിൽ 15-നും ഇടയിലായി 13 തീയതികളിൽ നടന്ന പരീക്ഷയുടെ രണ്ട് ഘട്ടങ്ങളിലുമായി ഹാജരായി.

Jee Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: