/indian-express-malayalam/media/media_files/wRivILi0aVE5W8vrMZ5J.jpg)
വിദേശ സർവ്വകലാശാലകളുമായി ചേർന്നുള്ള കോഴ്സുകൾക്ക് യൂണിവേഴ്സ്റ്റി ഗ്രാന്റസ് കമ്മീഷന്റെ അനുമതിയുണ്ടാവില്ല
ന്യൂഡൽഹി: വിദേശ സർവ്വകലാശാലകളുമായി ചേർന്നുള്ള കോഴ്സുകൾക്ക് യൂണിവേഴ്സ്റ്റി ഗ്രാന്റസ് കമ്മീഷന്റെ(യുജിസി) അനുമതിയുണ്ടാവില്ല. ഇത്തരത്തിൽ കോഴ്സുകൾ ഓഫർ ചെയ്യുന്ന ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ എടുക്കരുതെന്നാണ് വിദ്യാർത്ഥികൾക്ക് കമ്മീഷന്റെ നിർദ്ദേശം. ഈ കോഴ്സുകൾക്ക് യുജിസിയുടെ അംഗീകാരം ലഭിക്കുകയില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ക്യാമ്പസുകളിൽ കോഴ്സുകൾ ആരംഭിക്കുന്നതിനായി ഓാസ്ട്രേലിയൻ യൂണിവേഴ്സിറ്റികളടക്കം തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് യുജിസിയുടെ വിലക്ക്.
ട്വിന്നിങ്ങ് പ്രോഗ്രാമെന്ന പേരിൽ വിദേശ സർവ്വകലാശാലകളുമായി സഹകരിച്ചുകൊണ്ടുള്ള കോഴ്സുകൾ യുജിസി ആക്ടിന് വിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള കോഴ്സുകൾ യുജിസി അംഗീകാരമില്ലാതെ പ്രഖ്യാപിക്കരുതെന്ന് വിദേശ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകുമെന്നും ഔദ്യോഗിക അറിയിപ്പിൽ യുജിസി വ്യക്തമാക്കി.
രാജ്യത്തെ പല ഓാൺലൈൻ എഡ്യുക്കേഷണൽ പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വിദേശ സഹകരണമുള്ള കോഴ്സുകളുടെ പരസ്യം നൽകുന്നതിനേയും കമ്മീഷൻ വിമർശിച്ചു. ഇക്കാര്യം യുജിസിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഓൺലൈൻ വഴി നടത്തുന്ന ആ തരത്തിലുള്ള കോഴ്സുകൾക്ക് അംഗീകാരം ലഭിക്കുകയില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷന്റെ മുന്നറിയിപ്പിനെ അവഗണിച്ച് കോഴ്സുകൾ നടപ്പാക്കിയാൽ എഡ്യു ടെക്ക് കമ്പനികൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും കമ്മീഷൻ അറിയിച്ചു.
Read More:
- പാർലമെന്റ് പ്രതിഷേധത്തിന്റെ 'സൂത്രധാരൻ' ലളിത് ഝാ ആരാണ്; സോഷ്യൽ മീഡിയയിലെ 'വിപ്ലവകാരി'യോ, അതോ മൃദുഭാഷിയായ മാഷോ?
- ജഡ്ജിയുടെ വാഹനം മോഷ്ടിച്ച് രോഗിയെ ആശുപത്രിയിലെത്തിച്ചു; എബിവിപി പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി
- ഭജൻലാൽ ശർമ്മ രാജസ്ഥാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
- അമിത് ഷായെ വിടാതെ 'ഇന്ത്യ' മുന്നണി; വിശദീകരണം നൽകും വരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.