/indian-express-malayalam/media/media_files/1GksZvuXHWSojDAVCp32.jpg)
ജൂൺ 18 ന് നടന്ന പരീക്ഷയിൽ 9 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്
ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. ജൂണ്‍ 18ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെ തുടർന്നാണ് ഇന്നലെ രാത്രി കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കുന്നതായി അറിയിച്ചത്.
പരീക്ഷാനടത്തിപ്പില്‍ വീഴ്ചകളുണ്ടായെന്ന വിവരം സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിനു (ഐ4സി) കീഴിലെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റില്‍നിന്ന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നൽകിയത്. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്നും പുതിയ പരീക്ഷാ തീയതി ഉടൻ പുറത്തുവിടുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
ജൂൺ 18 ന് നടന്ന പരീക്ഷയിൽ 9 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പുനഃപരീക്ഷ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
Read More
- KEAM Result 2024: കീം പരീക്ഷാഫലം ഇന്നറിയാം, ഫലം എവിടെ പരിശോധിക്കാം?
- സ്വാതി തിരുനാൾ സംഗീത കോളേജിൽ ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു
- ശമ്പളമായി 50000 വേണോ? കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റാകാം
- ബിരുദക്കാർക്ക് അവസരം, ഗ്രാമീൺ ബാങ്കിൽ ഒഴിവുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us