/indian-express-malayalam/media/media_files/bQOhtF8yNERVO2JXPGPD.jpg)
എസ്എസ്എൽസി സേ പരീക്ഷാ ഫലം
തിരുവനന്തപുരം: 2024 വർഷത്തെ എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്എസ്എൽസി സേ പരീക്ഷ എഴുതിയ 1066 വിദ്യാർത്ഥികളുടെയും ടിഎച്ച്എസ്എൽസി സേ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളുടെയും പരീക്ഷാഫലം ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എസ്എസ്എൽസി സേ പരീക്ഷയുടെ വിജയ ശതമാനം 98.97 ആണ്. ടിഎച്ച്എസ്എൽസി സേ പരീക്ഷയുടെ വിജയശതമാനം 100 ആണ്. സേ പരീക്ഷയുടെ റിസൾട്ട് കൂടി പരിഗണിയ്ക്കുമ്പോൾ 99.96 ആണ് ഈ വർഷത്തെ വിജയശതമാനം. ആകെ പരീക്ഷ എഴുതിയ 427153 വിദ്യാർത്ഥികളിൽ 426725 പേർ ഉന്നതപഠനത്തിന് അർഹത നേടിയിട്ടുണ്ട്. പരീക്ഷാ റിസൾട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://sslcexam.Kerala.gov.in ൽ ലഭ്യമാണ്.
ഇത്തവണ എസ്എസ്എൽസി വിജയശതമാനം 99.69 ആയിരുന്നു. കഴിഞ്ഞ വർഷം 99.70 ആയിരുന്നു വിജയശതമാനം. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 425563 വിദ്യാര്‍ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. എസ്എസ്എൽസിയിൽ വിജയശതമാനം ഏറ്റവും കൂടുതൽ കോട്ടയത്താണ്, 99.92. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, 99.08.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.