scorecardresearch

വിദേശ പഠനം; ഇന്ത്യൻ വിദ്യാർത്ഥികളിൽ ഗണ്യമായ കുറവ്; കാനഡയിലും യുകെയിലും അഞ്ച് വർഷത്തിനിടെ ആദ്യമായി ഇടിവ്

സ്റ്റഡി പെർമ്മിറ്റ് ലഭിച്ച വിദ്യാർത്ഥികളിൽ കഴിഞ്ഞ വർഷം 25 ശതമാനം ഇടിവ് രേഖപ്പെടുത്തി

സ്റ്റഡി പെർമ്മിറ്റ് ലഭിച്ച വിദ്യാർത്ഥികളിൽ കഴിഞ്ഞ വർഷം 25 ശതമാനം ഇടിവ് രേഖപ്പെടുത്തി

author-image
Education Desk
New Update
Canada | Indian students in Canada | Indian students abroad

ഫയൽ ഫൊട്ടോ

ഡൽഹി: കാനഡ, യുഎസ്, യുകെ തുടങ്ങി വിദേശ രാജ്യങ്ങളിലേക്കു പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്. അഞ്ചു വർഷത്തിനിടെ ഇതാദ്യമായാണ് കുറവ് രേഖപ്പെടുത്തുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ വിശകലനം വെളിപ്പെടുത്തുന്നു.

Advertisment

ഈ രാജ്യങ്ങളിൽ നിന്ന് സ്റ്റഡി പെർമ്മിറ്റ് ലഭിച്ച വിദ്യാർത്ഥികളിൽ കഴിഞ്ഞ വർഷം 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, കാനഡയിലെ പെർമ്മിറ്റുകളുടെ എണ്ണം 2.78 ലക്ഷത്തിൽ നിന്ന് 1.89 ലക്ഷമായി കുറഞ്ഞു. 32 ശതമാനം ഇടിവാണ് ഉണ്ടായത്.

2023 നും 2024 നും ഇടയിൽ യുഎസിൽ 34 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എഫ്-1 വിസകൾ 1,31,000 ൽ നിന്ന് 86,110 ആയി കുറഞ്ഞു. യുകെ ഹോം ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇന്ത്യക്കാർക്ക് നൽകിയ സ്പോൺസർ ചെയ്ത സ്റ്റുഡന്റ് വിസകളുടെ എണ്ണം 1,20,000 ൽ നിന്ന് 88,732 ആയി കുറഞ്ഞു.

കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ കുടിയേറ്റ നടപടികൾ കർശനമാക്കിയ പശ്ചാത്തലത്തിലാണ് സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിരിക്കുന്നത്. കാനഡയും യുകെയും സ്റ്റുഡന്റ് വിസകൾക്ക് പരിധിയും ആശ്രിത വിസകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

Advertisment
Indian Students Student Study

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: