scorecardresearch

വിദേശ പഠന സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല

ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല

author-image
Education Desk
New Update
education

Source: Freepik

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2024-25 അദ്ധ്യയന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം/പിഎച്ച്ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു.

Advertisment

വിദേശ ഉപരി പഠനത്തിനായി വിദ്യാർത്ഥികൾ ഇന്ത്യയിലെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ്‌ സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ(എല്ലാ മതവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ്  സ്‌കോളർഷിപ്പിന് അർഹത.

ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർക്കും സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂർണ്ണമായ അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗം വഴിയോ ലഭ്യമാക്കണം. മെയിൽ മുഖേന ലഭ്യമാകുന്ന അപേക്ഷകൾ സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതല്ല. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.Kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.  

ആപ്ലിക്കേഷൻ ഫോം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർണമായി പൂരിപ്പിച്ച് (വ്യക്തമായി കാണത്തക്കവിധത്തിൽ) ലഭ്യമാക്കണം. വിദ്യാർഥി സ്ഥലത്തില്ലാത്തപക്ഷം അപേക്ഷ ഫോം വിദ്യാർഥിയ്ക്ക് ഇ-മെയിൽ മുഖേന അയച്ചു നൽകുകയും വിദ്യാർഥി ഒപ്പ് സഹിതം പൂരിപ്പിച്ച അപേക്ഷ സ്‌കാൻ ചെയ്ത്  രക്ഷകർത്താവിന് ലഭ്യമാക്കുകയും, പ്രസ്തുത അപേക്ഷയിൽ രക്ഷകർത്താവ് ഒപ്പിട്ട് ഹാജരാക്കേണ്ട രേഖകൾ സഹിതം വകുപ്പിലേയ്ക്ക് സമർപ്പിക്കേണ്ടതുമാണ്. പൂർണമായി പൂരിപ്പിക്കാത്ത അപേക്ഷകൾ സ്‌കോളർഷിപ്പിന് പരിഗണിക്കുന്നതല്ല.  കൂടുതൽ വിവരങ്ങൾക്ക്:  0471 2300524, 0471-2302090, scholarship.dmw@gmail.com.

ത്രിവത്സര എൽ.എൽ.ബി.: ഒഴിവുകൾ പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്സുകളിലേയ്ക്കുള്ള  ഒന്നാം ഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ  ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം നവംബർ  22ന് ഉച്ചക്ക് 12 മണിക്കുള്ളിൽ അറിയിക്കണം. തുടർന്ന് അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. വേക്കന്റ് സീറ്റ് അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

Advertisment

2024-25 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലെ  സർവ്വീസ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിനായി  സ്റ്റേറ്റ് സർവ്വീസ് ക്വാട്ട മെറിറ്റ് ലിസ്റ്റ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ലഭ്യമാക്കിയിട്ടുണ്ട്. സർവ്വീസ് ക്വാട്ട മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടാതെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലേയും തിരുവനന്തപുരം ആർ.സി.സി.യിലേയും സർവ്വീസ് ക്വാട്ട സീറ്റുകളുടെ സീറ്റ് മാട്രിക്സും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവ്വീസ് ക്വാട്ട മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അർഹതയുള്ള എല്ലാ അപേക്ഷകരും നവംബർ 23 വൈകിട്ട് 5  മണിക്ക് മുൻപായി ഓപ്ഷനുകൾ മേൽ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓപ്ഷൻ രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 18.11.2024, 21.11.2024 തീയതികളിൽ www.cee.kerala.gov.in  എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ കാണുക.    

സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളിലേയ്ക്കുള്ള  ഒന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ  ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം നവംബർ 22 ഉച്ചക്ക് 2 മണിക്കുള്ളിൽ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ചശേഷമുളള അന്തിമ അലോട്ട്‌മെന്റ് തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300. 

പുതുക്കിയ താത്ക്കാലിക കാറ്റഗറി ലിസ്റ്റ്, മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-ലെ മെഡിക്കൽ കോഴ്സുകളായ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി 2024 നവംബർ 15 ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ താത്ക്കാലിക കാറ്റഗറി ലിസ്റ്റ്, മെറിറ്റ് ലിസ്റ്റ് എന്നിവ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുതുക്കിയ കാറ്റഗറി ലിസ്റ്റ്, മെറിറ്റ് ലിസ്റ്റ് എന്നിവ സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ പ്രസ്തുത പരാതികൾ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ സഹിതം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ.മെയിൽ  (ceekinfo.cee.kerala.gov.in) മുഖേന നവംബർ 22 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അറിയിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഡിസംബർ ആദ്യ വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് പത്താംക്ലാസ് പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വെബ്സൈറ്റ് മുഖേന നവംബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560333

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിൽ പരിശീലനം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലനവുമുണ്ട്. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർ നവംബർ 25 നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്: 9496015002, വെബ്സൈറ്റ്: www.reach.org.in.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: