/indian-express-malayalam/media/media_files/2024/11/21/jn7s35u67dWHlRLKpgcs.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ ഫെബ്രുവരി 15 ന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 ന് ഇംഗ്ലീഷ് പേപ്പറോടെ ആരംഭിക്കും. 12-ാം ക്ലാസ് പരീക്ഷകൾ എന്റർപ്രിണർഷിപ് പരീക്ഷയോടെ തുടങ്ങും. പത്താം ക്ലാസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നിനും 12-ാം ക്ലാസിന്റേത് ഫെബ്രുവരി 15നും തുടങ്ങും.
10, 12 ക്ലാസുകളിലെ പരീക്ഷകൾ രാവിലെയാണ് നടക്കുക. മിക്ക പരീക്ഷകളും രാവിലെ 10.30 മുതൽ 12.30 വരെയാണ്. ചില പരീക്ഷകൾ മാത്രമാണ് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും നടത്തുക. ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാവിവരങ്ങൾ ഡൗൺലോഡ് ചെയ്യാം. ഏകദേശം 44 ലക്ഷം വിദ്യാർത്ഥികൾ ഈ വർഷം 10, 12 ക്ലാസ് പരീക്ഷകൾ എഴുതുമെന്ന് സിബിഎസ്ഇ അവകാശപ്പെട്ടു.
എല്ലാ പരീക്ഷാ ഹാളുകളിലും നിർബന്ധമായും സിസിടിവികൾ സ്ഥാപിക്കണമെന്ന് സിബിഎസ്ഇ സെപ്റ്റംബർ 27ന് സ്‌കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. സിസിടിവി സ്ഥാപിക്കുന്നതിനെ കുറിച്ച് എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും അറിയിക്കണമെന്ന് സിബിഎസ്ഇ നിർദേശത്തിലുണ്ടായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.