/indian-express-malayalam/media/media_files/2024/11/20/xdmvCntKrPYx6vZzJgKv.jpg)
ഫയൽ ചിത്രം
കർണാടകയിൽ 10, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് പഠന മികവ് മെച്ചപ്പെടുത്തുന്നതിനായി ഒരു അക്കാദമിക് വർഷത്തിൽ മൂന്നു തവണ ബോർഡ് പരീക്ഷകൾ നടത്തുമെന്ന് കഴിഞ്ഞ വർഷമാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതിലൂടെ ആദ്യ തവണ വിജയിച്ചാലും തോറ്റാവും കുട്ടികൾക്ക് പരീക്ഷയിലെ പ്രകടനം മെച്ചപ്പെടുത്താനായി രണ്ടു അവസരങ്ങൾ കൂടി ലഭിച്ചു. 2023-2024 ൽ നിന്നുള്ള ഡാറ്റ പ്രകാരം സയൻസ് വിഷയങ്ങളിലാണ് കൂടുതൽ വിദ്യാർത്ഥികളും ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതിയത്.
ഫിസിക്‌സ് (21,646), കെമിസ്ട്രി (17,948), മാത്തമാറ്റിക്‌സ് (14,875), ഇംഗ്ലീഷ് (7,253), ബയോളജി (7,015) എന്നീ വിഷയങ്ങളിലാണ് തങ്ങളുടെ സ്‌കോർ മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പേർ രണ്ടാം തവണയും പരീക്ഷയെഴുതിയത്. മൂന്നാം തവണ പരീക്ഷ എഴുതിയവരുടെ എണ്ണം വളരെ കുറവാണ്. 10, 12 ക്ലാസുകൾക്കായി പ്രതിവർഷം ഒന്നിലധികം ബോർഡ് പരീക്ഷകൾ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക.
2023-24 അക്കാദമിക് സീസണിൽ, ബോർഡ് പരീക്ഷ 1 മാർച്ച്-ഏപ്രിൽ മാസത്തിലും ഫലം മേയ് മാസത്തിലും പുറത്തുവന്നു. പരീക്ഷ 2 ജൂണിലും പരീക്ഷാഫലം ജൂലൈയിലും പുറത്തുവിട്ടു. പരീക്ഷ 3 ഓഗസ്റ്റിലാണ് നടന്നത്. അതേ മാസം തന്നെ പരീക്ഷാ ഫലവും പുറത്തുവന്നു. വിദ്യാർത്ഥികൾക്ക് ഒന്നോ രണ്ടോ മൂന്നോ ബോർഡ് പരീക്ഷ എഴുതാനുള്ള ഓപ്ഷൻ ഉണ്ട്. ഒരു വിദ്യാർത്ഥിക്ക് ഇംപ്രൂവ്മെന്റിന് അപേക്ഷിക്കാവുന്ന വിഷയങ്ങളുടെ എണ്ണത്തിനും പരിധിയില്ല.
രണ്ടാം തവണ പരീക്ഷയെഴുതിയവരിൽ പകുതിയിലധികം (അല്ലെങ്കിൽ 65%) ഫിസിക്‌സ് വിദ്യാർത്ഥികളാണ്, 62% ഇംഗ്ലീഷ്, 40% കെമിസ്ട്രി, 60% മാത്തമാറ്റിക്‌സ് , 25% ബയോളജി എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. പരീക്ഷ 2 ലെ അതാത് വിഷയങ്ങൾ. പത്താം ക്ലാസ്സിൽ, ആദ്യ പരീക്ഷയിൽ വിജയിച്ച 6.3 ലക്ഷം വിദ്യാർത്ഥികൾ ഏകദേശം 2.2% (അല്ലെങ്കിൽ 13,948) മാത്രമാണ് തങ്ങളുടെ മാർക്ക് മെച്ചപ്പെടുത്തുന്നതിനായി രണ്ടാം പരീക്ഷയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
''സാധാരണയായി, ഒരു സപ്ലിമെന്ററി പരീക്ഷ മാത്രമേ നടത്താറുള്ളൂ. കഴിഞ്ഞ വർഷം തോറ്റവർക്കായി രണ്ടാം സപ്ലിമെന്ററി പരീക്ഷയ്ക്ക് അവസരം ഒരുക്കി. ഏകദേശം 95,000 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു, ഏകദേശം 80,000 പേർ പരീക്ഷ എഴുതി. ഇവരിൽ 30,000-ത്തിലധികം പേർ വിജയിച്ചു. ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമായിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പാസായി ഉന്നത വിദ്യാഭ്യാസം നേടാൻ ഇതിലൂടെ സാധിച്ചു. ഇതാണ് ഈ വർഷം 10-ാം ക്ലാസിലേക്കും 12-ാം ക്ലാസിലേക്കും മൂന്ന് പരീക്ഷകൾ നടത്താൻ തിരുമാനിച്ചത്,'' കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) ചെയർപേഴ്സൺ എൻ.മഞ്ജുശ്രീ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.