scorecardresearch

അമേരിക്കയിലെ വിദേശവിദ്യാർഥികളുടെ എണ്ണം; ചൈനയെ മറികടന്ന് ഇന്ത്യ

ഇന്ത്യൻവിദ്യാർഥികൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ്

ഇന്ത്യൻവിദ്യാർഥികൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ്

author-image
WebDesk
New Update
us students

പഠനത്തിന് അമേരിക്കയിൽ എത്തുന്നവരിൽ കുടുതൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ

ന്യൂഡൽഹി: അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ. തിങ്കളാഴ്ച പുറത്തുവിട്ട ഓപ്പൺഡോഴ്‌സ് 2024ന്റെ റിപ്പോർട്ട് പ്രകാരം 3.31 ലക്ഷം വിദ്യാർഥികളാണ് ഇന്ത്യയിൽ നിന്ന് യു.എസിൽ പഠിക്കാനെത്തിയത്.

Advertisment

മുൻവർഷം ഒന്നാം സ്ഥാനത്തായിരുന്ന ചൈനയിൽനിന്ന് 2,77,398 വിദ്യാർഥികളാണ് ഈ വർഷം എത്തിയത്. 2009-നുശേഷം ആദ്യമായാണ് യു.എസിലെ വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെത്തുന്നത്.

2022-23 വർഷം ഇന്ത്യൻവിദ്യാർഥികളുടെ എണ്ണം 2,68,923 ആയിരുന്നു. ഇപ്പോൾ 23 ശതമാനം വർധനയുണ്ടെന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതേസമയം, ചൈനയിൽനിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായി.202223 വർഷം 2,89,526 ചൈനീസ് വിദ്യാർഥികൾ യു.എസിൽ പഠിക്കാനെത്തിയ സ്ഥാനത്ത് 2,77,398 ആയി കുറയുകയായിരുന്നു. യു.എസിലെ ആകെ വിദേശ വിദ്യാർഥികളിൽ (11.27 ലക്ഷം) 29 ശതമാനത്തിലേറെ ഇന്ത്യക്കാരാണ്.

ഇന്ത്യൻവിദ്യാർഥികൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ്. 1.97 ലക്ഷത്തോളം വിദ്യാർഥികളാണ് ഇവിടെ വിവിധ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുന്നത്. മുൻവർഷത്തെക്കാൾ 19 ശതമാനം വർധന ഇവരുടെ എണ്ണത്തിലുണ്ടായി.ഇന്ത്യയിൽ പഠിക്കുന്ന യു.എസ്. വിദ്യാർഥികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 300-ൽനിന്ന് 1,300 ആയി വർധിക്കുകയായിരുന്നു.

Read More

Advertisment
Students Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: