/indian-express-malayalam/media/media_files/0dQdtxPlM7Cb8DzMdJuH.jpg)
Credit: Freepik
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org യിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നജനന തീയതിയും നൽകി 'Trial Rank Details, Trial allotment details' എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്‌മെന്റും പരിശോധിക്കാം.
അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും ജൂൺ 28നു വൈകിട്ട് 5 മണി വരെ സമയമുണ്ടായിരിക്കും. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./ എയിഡഡ്/ ഗവ കോസ്റ്റ് ഷെയറിംഗ് (ഐ.എച്ച്.ആർ.ഡി/ കേപ്പ്/ എൽ.ബി.എസ്) പോളിടെക്‌നിക് കോളേജിലെ ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2024-25 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം www.keralamediaacademy.org യിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളെ ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ ഇ-മെയിലിലൂടെ അറിയിക്കും.
Read More
- Kerala KEAM Result 2024: കീം പരീക്ഷാഫലം വൈകുന്നത് എന്ത് കൊണ്ട്? ഫലം എന്ന് വരും?
- ഫിനിഷിങ് സ്കൂളില്‍ അപ്ലൈഡ് പ്ലാന്റ് സയന്‍സ് പരിശീലന കോഴ്‌സ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി
- എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
- യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി, പുതിയ തീയതി ഉടൻ അറിയിക്കുമെന്ന് കേന്ദ്രസർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.