/indian-express-malayalam/media/media_files/ulCqRg0Gl7uQmxtQWVsq.jpg)
ജൂണ്‍ 18 ല്‍ നിന്നും ജൂണ്‍ 30 ലേക്കാണ് തീയതി നീട്ടിയത്
തിരുവനന്തപുരം: കേരളസര്‍വകലാശാല ബോട്ടണി പഠന വിഭാഗം നടത്തുന്ന അപ്ലൈഡ് പ്ലാന്റ് സയന്‍സ് ഫിനിഷിംഗ് സ്കൂളിലെ ഹ്രസ്വകാല പരിശീലന കോഴ്‌സിന് 2024 ജൂണ്‍ ബാച്ചിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി. ജൂണ്‍ 18 ല്‍ നിന്നും ജൂണ്‍ 30 ലേക്കാണ് തീയതി നീട്ടിയത്.
ബോട്ടണി അല്ലെങ്കില്‍ തത്തുല്യ വിഷയങ്ങളില്‍ 60% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. 1000 രൂപയാണ് കോഴ്സ് ഫീസ്. മൂന്നു മാസമാണ് കാലാവധി. താല്‍പ്പര്യമുള്ളവര്‍ https://forms.gle/Ju5igxjS2qXRiUXf6 എന്ന ലിങ്കില്‍ ലഭ്യമായ ഓണ്‍ലൈന്‍ ഫോം വഴി രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്.
വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും കേരളസര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ((https://www.keralauniversity.ac.in/dept/downloads/3_1718801862.pdf)) പൂരിപ്പിച്ച അപേക്ഷഫോമും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റകളുടെ പകര്‍പ്പുകളും അഡ്മിഷന്‍ സമയത്ത് കേരളസര്‍വകലാശാല ബോട്ടണി പഠന വകുപ്പില്‍ സമര്‍പ്പിക്കേണ്ടതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.