/indian-express-malayalam/media/media_files/JmNZBqpQTctFH4ojijY2.jpg)
Credit: Pexels
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗവൺമെന്റ്, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്, എൽബിഎസ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 11 ആണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 12. ഒറ്റത്തവണ രജിസ്ട്രേഷൻ ഒരു തവണ ചെയ്താൽ മതിയാകും.
സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളേജ്, സർക്കാർ എയ്ഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടിക്കാർക്ക് 100 രൂപയാണ്.
www.polyadmission.org എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ ഫീസ് അടച്ച് പൂർത്തിയാക്കണം. അതിനുശേഷമാണ് അപേക്ഷകൾ സമർപ്പിക്കുവാൻ കഴിയുക. ഒരാൾക്ക് 30 ഓപ്ഷനുകൾവരെ നൽകാം.
Read More
- പരീക്ഷയില്ല, അഭിമുഖത്തിലൂടെ കേന്ദ്രസർക്കാർ ജോലി നേടാം; എൻസിഇആർടിയിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ
- കൊച്ചിൻ ഷിപ്യാർഡിൽ സേഫ്റ്റി അസിസ്റ്റന്റാകാം, ശമ്പളം 24,800 രൂപവരെ
- അവിവാഹിതരാണോ? വ്യോമസേനയിൽ ഓഫിസറാകാം, സ്ത്രീകൾക്കും അവസരം; ശമ്പളം 1,77,500 വരെ
- നവോദയ വിദ്യാലയങ്ങളിൽ കൗൺസലർ, കേരളത്തിലും ഒഴിവുകൾ; ശമ്പളം 44,900
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us