/indian-express-malayalam/media/media_files/2024/12/05/8L9chts6mcbSafZylrE3.jpg)
വിദ്യാഭ്യാസ വാർത്തകൾ
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ബി.ടെക്/ എം.ടെക്/ എം.സി.എ/ ബി.സി.എ കൂടാതെ കമ്പ്യൂട്ടർ സയൻസ് ഐച്ഛിക വിഷയമായി പഠിച്ച എം.എസ്.സി/ ബി.എസ്.സി ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിലേക്കായുള്ള കോഴ്സുകൾ ആരംഭിക്കുന്നു. 2020-2024 കാലഘട്ടത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിൽ സിറിയൻ ചർച്ച് റോഡിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ നോളജ് സെന്ററുമായോ 7356789991/ 8714269861 നമ്പറുകളിലോ ബന്ധപ്പെടാം.
പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ 2024 ജൂൺ ബാച്ച് വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അമൽ സക്കറിയ അലക്സ് ഒന്നാം റാങ്കിനും ഗോകുൽ ബി രണ്ടാം റാങ്കിനും അഭിജിത്ത് എസ്, ആയുഷ് മനോജ് എന്നിവർ മൂന്നാം റാങ്കിനും അർഹരായി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ൽ ലഭിക്കും.
കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
2025 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ) ഫെബ്രുവരി 23ന് കേരളത്തിലെ എല്ലാ ജില്ലകളിലും വച്ച് നടത്തും. ഫെബ്രുവരി 10ന് വൈകിട്ട് 4 മണിവരെ www.cee.Kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ഓപ്ഷൻ രജിസ്ട്രേഷൻ
ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സ്- 2024 പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 8 വരെയാണ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസരം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
പുനർ മൂല്യനിർണ്ണയത്തിനുശേഷമുള്ള ഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 2024 ഡിസംബർ 7ന് നടത്തിയ ഇലക്ട്രിക്കൽ സൂപ്പർവൈസർ ഗ്രേഡ് ‘ബി’ പരീക്ഷ (തിയറി), 2023 ന്റെ പുനർമൂല്യനിർണ്ണയത്തിനുശേഷമുള്ള ഫലം വകുപ്പിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.dei.kerala.gov.in ലും ലഭ്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.