scorecardresearch

മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പൂർണമായും ഓൺലൈനായി നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം

പൂർണമായും ഓൺലൈനായി നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം

author-image
Education Desk
New Update
education

Source: Freepik

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടത്തുന്ന മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണമായും ഓൺലൈനായി നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/certificate-program-in-medical-coding-medical-billing/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999741/ 601

അപേക്ഷാ തീയതി നീട്ടി

Advertisment

കേന്ദ്ര സർക്കാർ സ്ഥാപനമായ അലിഗഢ് മുസ്ലിം സർവകലാശാല മലപ്പുറം സെന്ററിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പഞ്ചവത്സര ബിഎ എൽഎൽബി കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി 2025 ഫെബ്രുവരി 7 വരെ നീട്ടി. അലിഗഢ് സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷിക്കാനുള്ള പ്രായപരിധി ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രത്തിൽ പ്രവേശന പരീക്ഷ എഴുതാം. പ്ലസ്ടു പൂർത്തീകരിച്ചവർക്കും ഈ വർഷം അവസാന പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മലപ്പുറം ക്യാമ്പസിൽ അഡ്മിഷൻ ലഭിക്കാനായി ആപ്ലിക്കേഷൻ സമയത്ത് AMU മലപ്പുറം സെന്ററിന് മുൻഗണന നൽകുക. വിശദവിവരങ്ങൾക്ക് : www.amucontrollerexams.com, ഫോൺ :  04933 229299, 9778100801, 9995474788.

കെ-മാറ്റ് അപേക്ഷ ക്ഷണിച്ചു

2025 ലെ എം.ബി.എ. പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ-I) ന് ഫെബ്രുവരി 10 വൈകിട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.Kerala.gov.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫോൺ : 0471 2525300.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: