/indian-express-malayalam/media/media_files/2025/01/23/BqeTOLg0KqTo1VMtgf1A.jpg)
തൊഴിൽ വാർത്തകൾ
വാക് ഇൻ ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 4ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് മുഖ്യവിഷയമായി പ്രീഡിഗ്രി/ പ്ലസ്ടു/ വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഫാർമസി ഡിപ്ലോമ/ തത്തുല്യ യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
വാക് ഇൻ ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 5ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് വിഷയങ്ങളിൽ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക്/ ബിഗ്രേഡ് ആണ് യോഗ്യത. ക്ലാസ് 1 ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അസിസ്റ്റന്റ് ടെസ്റ്റും, എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും 15 വർഷം സൈനിക സേവന പരിചയമുള്ള വിമുക്ത ഭടന്മാർക്കും അപേക്ഷിക്കാം. കേരളത്തിലെ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിൽ നിന്നുള്ള ഒരുവർഷ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ട്രെയിനിംഗ് കോഴ്സ്/തത്തുല്യ സാങ്കേതിക യോഗ്യതയും, ഡി.എം.ഇ സർട്ടിഫിക്കറ്റും ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ KREAP ൽ (കേരള റിസോഴ്സ്സ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിംഗ്) പ്രൊജക്റ്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മറ്റ് അനുബന്ധ വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലായാണ് അവസരങ്ങളുള്ളത്. ജനുവരി 26 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദർശിക്കുക.
എആർ/ വിആർ ട്രെയ്‌നർ
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ എആർ/വിആർ ട്രെയ്‌നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, എം.ടെക്, ബിസിഎ, എംസിഎ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദധാരികൾക്ക് ഇതിലേക്ക് അപേക്ഷിക്കാം. കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലായാണ് അവസരങ്ങളുള്ളത്. ജനുവരി 30ന് വൈകീട്ട് 5 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദർശിക്കുക.
അസിസ്റ്റന്റ് എഡിറ്റർ ഒഴിവ്
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് എഡിറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ബിരുദം, ജേർണലിസത്തിൽ ബിരുദം/ഡിപ്ലോമ/എഡിറ്റിങ്ങിലും ലേ-ഔട്ടിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം, മൂന്നോ അതിലധികമോ വർഷത്തെ ജേർണലിസ്റ്റായുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ശമ്പളം 28100. പ്രായപരിധി 40 വയസ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാ ഫീസായി ഡയറക്ടർ, സാക്ഷരതാമിഷൻ അതോറിറ്റി, തിരുവനന്തപുരം എന്ന പേരിൽ എടുത്ത 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അക്ഷരം, പേട്ട ഗവ. സ്കൂളിന് സമീപം, പേട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.
പി.എസ്.സി കോച്ചിങ് ആൻഡ് ഇംഗ്ലീഷ് ടീച്ചർ ഇന്റർവ്യൂ
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ പി.എസ്.സി കോച്ചിങ് ആൻഡ് ഇംഗ്ലീഷ് ടീച്ചർ നിയമനം നടത്തുന്നു. എം.എ ഇംഗ്ലീഷ് ബിഎഡ്/സെറ്റ്/നെറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ അസൽ സർട്ടിഫിക്കറ്റുകൾ ആയതിന്റെ പകർപ്പ് സഹിതം ജനുവരി 24 ന് രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്ത നൽകുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471-2343618, 0471-2343241.
അഭിമുഖം
തിരുവനന്തപുരം, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്ക് ഇൻസ്ട്രക്ടർ അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ജനുവരി 28ന് രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖം നടത്തും. ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളി യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.
വാക്ക് ഇൻ ഇന്റർവ്യൂ
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ അപ്രന്റിസ്ഷിപ്പിന് ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിലെ പൂർവ വിദ്യാർഥികൾ, സ്പെഷ്യൽ സ്കൂളുകളിൽ നിന്നും തൊഴിൽ പരിശീലനം നേടിയവർ പൊതുവിദ്യാലയങ്ങളിൽ നിന്നും കുറഞ്ഞത് പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഭിന്നശേഷി വിദ്യാർഥികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കും. പ്രന്റിങ് യൂണിറ്റിലും, ടൈലറിങ് യൂണിറ്റിലും രണ്ടു വീതം അപ്രന്റിസ് ഒഴിവുകളുണ്ട്.
താൽപര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകളും അതിന്റെ പകർപ്പുകളും സഹിതം ജനുവരി 27ന് രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്ത നൽകുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471-2343618, 0471-2343241.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.