scorecardresearch

പ്രൊഡക്ഷൻ ഓഫീസർ നിയമനം, കോളേജിൽ അധ്യാപക ഒഴിവുകൾ

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദവും, മലയാള ഭാഷയിലെ പ്രാവീണ്യവും അധിക യോഗ്യതകളായി പരിഗണിക്കും

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദവും, മലയാള ഭാഷയിലെ പ്രാവീണ്യവും അധിക യോഗ്യതകളായി പരിഗണിക്കും

author-image
Careers Desk
New Update
news

Source: Freepik

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബർ 15 വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. അച്ചടിയിൽ ഡിപ്ലോമയും, മൂന്ന് വർഷത്തിൽ കുറയാതെ ഏതെങ്കിലും പ്രശസ്തമായ അച്ചടിശാലയിലെ പുസ്തക നിർമാണ വകുപ്പിൽ ജോലി ചെയ്തുള്ള പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദവും, മലയാള ഭാഷയിലെ പ്രാവീണ്യവും അധിക യോഗ്യതകളായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 2333790, 8547971483, www.ksicl.org

അധ്യാപക നിയമനം

Advertisment

കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നതിനായുള്ള പട്ടിക തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളേജ് വെബ്സൈറ്റില്‍ നിന്നും (www.gasck.edu.in) ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തി നേരിട്ടോ തപാല്‍ മുഖേനയോ ഡിസംബര്‍ രണ്ടിന് മുമ്പ് കോളേജില്‍ എത്തിക്കണം. ഫോണ്‍: 04923-272883, 9188900190.

പാലക്കാട് പി.എം.ജി ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ ഒരു മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 27 ന് (ബുധന്‍) രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495761229.

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഹിന്ദിയില്‍ ബിരുദവും ബി.എഡും കെ ടെറ്റുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 29 ന് രാവിലെ 10.30 ന് സ്കൂളില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

താത്കാലിക ഡെപ്യൂട്ടേഷൻ

Advertisment

2025-ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് കോർഡിനേറ്റർ (അഡ്മിൻ), ഹജ്ജ് ഓഫീസർ, ഹജ്ജ് സൂപ്രണ്ട് എന്നീ തസ്തികകളിലേക്ക് താത്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. മുസ്ലീം മത വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. രണ്ട് മുതൽ മൂന്ന് മാസം വരെയായിരിക്കും താത്കാലിക നിയമനം. മേയ് മുതൽ ജുലൈ വരെയുള്ള കാലയളവിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്.

അപേക്ഷകൾ ഓൺലൈനായി deputation.haj.gov.in എന്ന വെബ്സൈറ്റ് മുഖേന ഇന്ത്യാ ഗവൺമെന്റിന്റെ ന്യുനപക്ഷ ക്ഷേമ മന്ത്രാലയത്തിന് സമർപ്പിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 നവംബർ 28. വിശദവിവരങ്ങൾക്ക് deputation.haj.gov.in സന്ദർശിക്കുക.

താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒക്ടോബർ 19,  2027 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെലോയുടെ ഒരു താത്കാലിക ഒഴിവുണ്ട്. നവംബർ 27ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in .

പ്ലേസ്മെന്റ് ഡ്രൈവ്

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ  പാർക്കും എലിവർ സ്റ്റോൺ ഡ്രഗ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും സംയുക്തമായി നവംബർ 27ന്, രാവിലെ 10  മണിക്ക് കഴക്കൂട്ടത്തുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അക്കൗണ്ടന്റ്, അക്കൗണ്ടന്റ്  ട്രെയിനി, പബ്ലിക്  റിലേഷൻസ്  ഓഫീസർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സ്‌പ്പെർട്ട്, വെബ് ഡിസൈനർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. https://forms.gle/TAm3e3d9NL1tQW6X7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9495999693. 

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ, എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ്, പാണ്ടിക്കാട്, ലക്കിടി, കുന്നംകുളം, പെരുമ്പാവൂർ, കുളക്കട, കഴക്കൂട്ടം എന്നിവിടങ്ങളിലായി എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക്  ഏഴും, കാസർഗോഡ്, ചാത്തന്നൂർ, കളമശ്ശേരി, വിഴിഞ്ഞം, എറണാകുളം എന്നിവിടങ്ങളിലായി ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അഞ്ചും ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/ എന്ന ലിങ്ക് സന്ദർശിക്കുക. ഡിസംബർ നാലിന് വൈകിട്ട് ആറിന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

കേരള സർക്കാർ അനുബന്ധ  സ്ഥാപനമായ ഐ.എച്ച് ആർ.ഡി യുടെ കീഴിൽ പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയിലൂരിൽ ഇംഗ്ലീഷ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോടു കൂടിയ  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/പി.എച്ച്ഡി യും ആണ് യോഗ്യത. നവംബർ 30- ന് രാവിലെ  10 നാണ്  ഇൻ്റർവ്യൂ.  താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും രണ്ടു ശരി പകർപ്പുകളും സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ  04923 241766, 8547005029.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പട്ടാമ്പി താലൂക്കിലെ നാഗലശ്ശേരി പിലാക്കാട്ടിരി ശ്രീ തെരമംഗലം ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പൂരിപ്പിച്ച അപേക്ഷകൾ നവംബര്‍ 30 ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി മേല്‍ ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്‌ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

കാത്ത് ലാബ് സ്റ്റാഫ് നിയമനം

പാലക്കാട് ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജി.എൻ.എം, ബി.എസ്.സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവരും കാത്ത് ലാബ് , ഐ.സി.സി യുവിൽ പ്രവൃത്തി പരിചയം ഉള്ളവരും നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പെർമനന്റ് രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. പ്രായ പരിധി 18- 40 വയസ്. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി  ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിനായി എത്തണം.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: